December 13, 2024

തിളക്കം 2021 അരുവിക്കര

Share Now

പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക്‌ പ്രോത്സാഹനം നൽകാനും അവരെ അഭിനന്ദിക്കാനും അരുവിക്കര എം എൽ എ നടത്തുന്ന ശ്രമങ്ങളും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുലർത്തുന്ന ശ്രദ്ധയും അഭിനന്ദിക്കേണ്ട കാര്യമാണെന്ന് കളക്ടർ നവജ്യോത് ഖോസ.

അരുവിക്കര നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ മുഴുവൻ കുട്ടികൾക്കും അരുവിക്കര എം എൽ എ ജി സ്റ്റീഫൻ ഏർപ്പെടുത്തിയ പുരസ്ക്കാര ദാനം വെള്ളനാട്‌ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ നവജ്യോത്‌ ഖോസ ..

അഡ്വ: ജി സ്റ്റീഫൻ എം എൽ എ തിളക്കം 2021 പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ശോഭൻ കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വെള്ളനാട്‌ ശശി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജലക്ഷ്മി, സി പി ഐ എം ഏര്യാ കമ്മിറ്റി അംഗം എം രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ, സി പി ഐ നേതാവ്‌ എൻ സതീഷൻ, കുരുവിയോട്‌ സുരേഷ്‌, അരുവിക്ക എച്ച്‌ എം മോളി ടീച്ചർ, മറ്റ്‌ പ്രമുഖ നേതാക്കൾ അധ്യപകർ, പിടി എ ഭാരവാഹികൾ, വെള്ളനാട്‌ വി എച് എസ് എസ് പ്രിൻസിപ്പൽ ഷീജ , സ്റ്റാഫ്‌ സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍
Next post ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം;ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം