January 17, 2025

ആലമുക്കു മൃഗാശുപത്രിയിൽ  ഡോക്ടർ ഇല്ല.പഞ്ചായത്ത് അംഗങ്ങൾ ആശുപത്രി ഉപരോധിച്ചു.

Share Now

പൂവച്ചൽ:

 ആലമുക്കു മൃഗാശുപത്രിയിൽ  ഡോക്ടർ ഇല്ല.പഞ്ചായത്ത് അംഗങ്ങൾ ആശുപത്രി ഉപരോധിച്ചു.ജില്ലയിലെ ഏറ്റവും വലിയ മൃഗാശുപത്രിയിൽ ഡോക്ടർ അവധി എടുത്ത കാരണം ആഴ്ചകളായി മൃഗങ്ങളെ ചികിത്സിക്കാൻ കഴിയാതെ ഉടമകൾ ബുദ്ധിമുട്ടുന്നു. യഥാ സമയം ചികിത്സ കിട്ടാതെ ചർമ്മമുഴ ബാധിച്ചു 3 പശു ചത്തതോടെ പരാതി ഉയരുകയും ഇതോടെയാണ്  പഞ്ചായത്തിലെ യൂ ഡീ എഫ് പഞ്ചായത്ത് അംഗങ്ങൾ ആശുപത്രിയിൽ ഉപരോധം നടത്തിയതു .

ഇവിടുത്തെ ഡോക്ടർ അവധിയിൽ പോയതോടെ പകരം മാറനല്ലൂർ ഉള്ള ഡോക്ടർക്ക് ചുമതല നൽകി എങ്കിലും വല്ലപ്പോഴും പകൽ സമയത്തോ ഉച്ചയ്ക്കോ എത്താറുണ്ട് എന്നതൊഴിച്ചാൽ ആവശ്യത്തിന് ഡോക്ടറെ ലഭിക്കാറില്ല എന്ന് പരാതി ഉണ്ടായിരുന്നു.

എന്നാൽ ഈ ഡോക്ടർക്ക് രണ്ടു ആശുപത്രിയുടെ ചുമതലയുമായി മുന്നോട് പോകാൻ കഴിയില്ല എന്നും പഞ്ചാത്ത് പ്രസിഡൻറ്, മറ്റ് വാർഡ് മെമ്പർ മാർ വിളിച്ചാൽ പോലും ഡോക്ടർ  ഫോൺ എടുക്കാറില്ല എന്നും സമരക്കാർ ആരോപിച്ചു.

 കാട്ടാക്കട പോലീസ് എത്തി ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി ഡോക്ടറെ നിയമിക്കാം എന്ന ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ സമരക്കാർ  ഉറച്ചുനിന്നു. പിന്നീട് ജില്ലാ ഓഫീസറുമായി നടത്തിയ ചർച്ചയിൽ, നെടുമങ്ങാട് താലൂക്കിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ എത്തി നിലവിൽ ഉള്ളതിനേക്കാൾ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ കൂടി നിയമിക്കാമെന്നും, വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്താം എന്നും, കർഷകർക്ക്  എന്തെങ്കിലും തടസ്സം വന്നാൽജില്ലാ ഓഫീസറെ ഉൾപ്പെടെ നേരിട്ട് വിളിക്കാമെന്നും, ഇനിമുതൽ കർഷകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, പഞ്ചായത്തിന്റെ പ്രോജക്ടുകൾ പൂർണമായും നടപ്പിലാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും, നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.

 കട്ടയ്ക്കോട് തങ്കച്ചൻ, ആർ അനൂപ് കുമാർ,അഡ്വക്കേറ്റ് ആർ രാഘവലാൽ, സൗമ്യ ജോസ്, ലിജു സാമുവൽ,  അജിലാഷ് യു ബി, ബോബി അലോഷ്യസ്, എന്നിവർ  സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിൽ അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്ര യാക്കിയ സർക്കാരാണ് ഭരണം നടത്തുന്നത് പാലോട് രവി
Next post തൊഴിലുറപ്പ് ജോലിക്കിടെകാട്ടാക്കട നാടുകാണിയിൽ ഉഗ്ര ശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തി.