പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.
വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക ഉയരുന്നത് കണ്ട് അടുത്തെത്തി നോക്കുമ്പോഴേക്കും തീ ആളിപാടരാൻ തുടങ്ങി .ഇതോടെ സുധാകരനും സമീപത്തുള്ളവരും അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ പമ്പ് ഉപയോഗിച്ചു തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.ഇതിനിടെ തീ പടർന്നു ഒരു ആക്ടീവായിലേക്കും പാഷൻ പ്ലസ് ബൈക്കിലേക്കും, സൈക്കിളിലേക്കും, അലക്കു യന്ത്രത്തിലേക്കും പിടിച്ചു.ഇവിടെ ഉണ്ടായിരുന്ന അലമാരയിലും തീ പടർന്നു.
ഉണക്കാനായി ഇട്ടിരുന്ന അറുപതു കിലോയിലധികം റബ്ബർ റഷീറ്റാണ് കത്തിയമർന്നത്. എന്നിരുന്നാലും സമയോചിതമായ ഇടപെടൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.സുധാകരന് ഉൾപ്പടെ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ നേരിയ പൊള്ളൽ എറ്റിട്ടുണ്ട്. തീ പടരാൻ തുടങ്ങിയതോടെ ഇരുചക്ര വാഹങ്ങളും സൈക്കിളും ഒക്കെ മാറ്റിയതിനാൽ ഇവ കൂടുതൽ തീ പടർന്നു പിടിക്കാതിരിക്കാൻ കാരണമായി.വീടിനു തൊട്ടടുത്തുള്ള പുകപുരയിലാണ് തീ പിടിത്തം ഉണ്ടായത്.കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേനയെത്തി തുടർ നിർദേശങ്ങൾ നൽകി.
More Stories
കാറില്‍ മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ അറസ്റ്റില്‍
കാസര്‍കോട് മഞ്ചക്കല്ലില്‍ വന്‍ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ ഷെരീഫ...
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമക്ക് ജാമ്യം. പി...
പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു
തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ്...
നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
നെയ്യാറ്റിന്‍കരയിലെ വയോധികന്റെ മരണത്തില്‍ കല്ലറ പൊളിച്ച് നീക്കാനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ മറ്റ് ചിലരും കുടുംബാംഗങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് താത്കാലികമായി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍...
‘അടിമുടി ദുരൂഹത’; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ
ദുരൂഹത ആരോപിച്ച നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. കല്ലറ തുറക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂർത്തിയാക്കി. സബ് കളക്ടർ ആൽഫ്രഡിൻ്റെ സാനിധ്യത്തിലാകും...
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ; പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവര്‍ത്തിക്കും
തൃണമൂല്‍ കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി...