December 13, 2024

എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.

Share Now

മാറനല്ലൂർ: കാട്ടാക്കട മണ്ഡലത്തിലെ എല്ലാ അംഗൻവാടികളും സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ നൽകി കാട്ടാക്കട നിയോജകമണ്ഡലം. വിലയുടെ എഴുപത്തഞ്ച് ശതമാനം KSFE യും ഇരുപത്തഞ്ച് ശതമാനം എംഎൽഎ ഫണ്ടും ഉപയോഗിച്ചാണ് ടെലിവിഷൻ നൽകുന്നത്. കാട്ടാക്കട, പള്ളിച്ചൽ, വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ ഇതിനോടകം ടെലിവിഷൻ നൽകി കഴിഞ്ഞു. മണ്ഡലത്തിലെ 209 അംഗൻവാടികൾക്കാണ് പദ്ധതി വഴി ടെലിവിഷൻ ലഭമാകുന്നത്.
മാറനല്ലൂർ പഞ്ചായത്തിലെ 36 അംഗൻവാടികൾക്കുള്ള ടെലിവിഷൻ വിതരണം ഐ.ബി സതീഷ് എം.എൽ.എ നിർവ്വഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താപ്രഭാകരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീബമോൾ, ആന്റോ വർഗ്ഗീസ്, ആശ, ബാബു സജയൻ, രേഖ, മായ പി.എസ്, സിന്ധു, റജി, ശോഭന തങ്കച്ചി, ശോഭന ചന്ദ്രൻ,
കെ.എസ്.എഫ്.ഇ മാറനല്ലൂർ ശാഖാ മാനേജർ, പഞ്ചായത്ത് സെക്രട്ടറി ജീവൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മേഗ്ന, അംഗൻവാടി വർക്കർമാർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം 28 ന്
Next post പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും.