കപ്പ അനായാസം വിളവെടുക്കാൻ കസാവ ഹാർവെസ്റ്റർ .മാരനല്ലൂരിൽ പരീക്ഷണം നടത്തി
കപ്പ അനായാസം വിളവെടുക്കാൻ കസാവ ഹാർവെസ്റ്റർ .മാരനല്ലൂരിൽ പരീക്ഷണം നടത്തി
മാറനല്ലൂർ : .
മാറനല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ചു വിനുകുമാർ ജിയുടെ അറ ഏക്കർ സ്ഥലത്ത് കപ്പ കൃഷിയിൽ അതിനൂതന കാർഷിക ഉപകരണമായ സെമി മാനുവൽ കസാവ ഹാർവെസ്റ്ററിന്റെ പരീക്ഷണം സംഘടിപ്പിച്ചത്. സാധാരണ രീതിയിൽ നിന്നും വിഭിന്നമായി 19 സെക്കൻഡ് സമയം കൊണ്ട് വിജയകരമായി ഒരു മൂട് കപ്പ കേടുപാടുകൾ കൂടാതെ പിഴുതെടുക്കാൻ കസാവ ഹാർവെസ്റ്റർ കൊണ്ട് കഴിഞ്ഞു എന്ന് കർഷകർ പറഞ്ഞു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ്‌കുമാർ യന്ത്രം ഉപയോഗിച്ചുള്ള കപ്പ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.മിത്രാനികേതൻ കെ വി കെ യുടെ മേധാവി സീനിയർ സയൻറ്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. ബിനു ജോൺ സാം മിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കിയത്. 5 -ആം വാർഡ് മെമ്പർ രേഖ കെ.സ് , കൃഷി ഓഫീസർ ദീപ. ജെ. കൃഷി അസിസ്റ്റന്റ് . അജീഷ് കുമാർ മറ്റു കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു. കെ വി കെ അഗ്രികൾച്ചർ എഞ്ചിനീയർ ചിത്ര. ജി ഉപകരണത്തിന്റെ ഉപയോഗങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തി കൊടുത്തു. ഹരിയാനയിലെ പ്രഭു ദയാൽ മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ കാർഷിക ബിരുദ വിദ്യാർത്ഥികളായ അനീറ്റ് വിജിൽ, അയിഷ തമന്ന, എന്നിവർ പ്രവർത്തനക്ഷമത പരീക്ഷിച്ചു. അതിനൂതനവും ചെലവുകുറഞ്ഞതുമായ ഈ ഉപകരണം കർഷകർക്ക് പലതലങ്ങളിൽ ഉപയോഗപ്രദമാകും എന്ന് കർഷകർ അഭിപ്രായപ്പെട്ടു.മിത്രാനികേതൻ കെ വികെ ആണ് ഈ ഉപകരണം ആദ്യമായി കർഷകർക്ക് പരിചയപ്പെടുത്തിയത്