December 14, 2024

ടേക്ക് എ ബ്രേക്ക്: ജില്ലയിൽ 13 കേന്ദ്രങ്ങൾ നാളെ തുറക്കും

Share Now

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയിലുൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ച 13 ടേക്ക് എ ബ്രേക്ക്’ശുചിമുറി സമുച്ചയങ്ങൾ നാളെ നാടിനു സമർപ്പിക്കും. വൈകിട്ടു മൂന്നിന് തദ്ദേശസ്വയംഭര – ഗ്രാമവികസന – എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തരീതിയിലാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളും നിർമിച്ചിരിക്കുന്നത്.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലയിൽ, കള്ളിക്കാട്, പൂവാർ, പെരുങ്കടവിള, കോട്ടുകാൽ, പനവൂർ, മലയിൻകീഴ്, കരുംകുളം, വെങ്ങാനൂർ, ഒറ്റശേഖരമംഗലം(രണ്ടെണ്ണം), വെമ്പായം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണു കേന്ദ്രങ്ങൾ നിർമിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെയാണു കേന്ദ്രങ്ങൾ യാഥാർഥ്യമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
Next post വാതിൽപ്പടി സേവനം: ആദ്യഘട്ടം ജില്ലയിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ.