March 27, 2025

മുല്ലപ്പെരിയാര്‍ഃ പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരന്‍ എംപി

Share Now

പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ മുന്‍ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാംമിന്റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിര മായി പു:നസ്ഥാപിക്കണം-ബിനോയ് വിശ്വം എം പി
Next post വ്യവസായങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി; ഭേദഗതി ബിൽ സുപ്രധാന ചുവടുവെയ്പ് എന്ന് പി.രാജീവ്