തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്.പിള്ളേരോണം
ലെയ്ന നായർ
ചിങ്ങ മാസത്തിലെ തിരുവോണം ആണ് പൊതുവേ ഓണം.എന്നാൽ ഓണാട്ടുകരക്കാർക്ക് ഓണം മൂന്നുണ്ട് എന്നാണ്. അതിൽ ആദ്യ ഓണം ഇന്ന് (കർക്കിടകത്തിലെ തിരുവോണം) ആണ്. ഇപ്പോഴത്തെ തലമുറക്ക് പരിചയമില്ലാത്ത എന്നാല്‍ പഴമക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കുന്ന ഓരോണം അതാണ് പിള്ളേരോണം.രണ്ടാമത്തേത് ആണ് തിരുവോണം (ചിങ്ങമാസത്തിലെ തിരുവോണം) ഇത് കഴിഞ്ഞാൽ ഇരുപത്തിയെട്ടാം ഓണം അതായത് (കന്നിമാസത്തിലെ തിരുവോണം)
പിള്ളേരോണം
പൊന്നിൽ ചിങ്ങത്തിലെ തിരുവോണത്തിൻ്റെ ഒരു കൊച്ചുപതിപ്പാണെങ്കിലും പൂക്കളവും ഓണപ്പുടവയും ഈ ദിവസം ഉണ്ടാകാറില്ല. എന്നാൽ ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സദ്യ പിള്ളേരോണത്തിന്‍റെ പ്രത്യേകതയാണ്. കുട്ടികള്‍ക്കു വേണ്ടിയുള്ള ഓണാഘോഷമാണ് പിള്ളേരോണം.
ഈ ദിവസം കുട്ടികളെ കോടി ഉടുപ്പിക്കും. മുറ്റത്തെ മാവിൻകൊമ്പിൽ ഊഞ്ഞാലിടും. തൊടിയിലെ പൂക്കളിറുത്ത് ചെറിയ പൂക്കളമെഴുതും. കൂട്ടുചേർന്നുള്ള കളികളും കുട്ടികൾക്കായി വിഭവസമൃദ്ധമായ സദ്യയമുണ്ടാകും. പിന്നീടുള്ള 27 ദിവസം കഴിഞ്ഞാൽ തിരുവോണ നാളായി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് പിള്ളേരോണം പ്രധാനമായും ആഘോഷിച്ചു വരുന്നത്.
കര്‍ക്കടക മാസത്തിൽ വാമനൻ്റെ ഓര്‍മ്മക്കായി വൈഷ്ണവര്‍ ആയിരുന്നു പിള്ളേരോണം ആഘോഷിച്ച് തുടങ്ങിയത്. പണ്ട് സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസംമുമ്പ് കര്‍ക്കിടകത്തിലെ തിരുവോണനാളിലാണ് പിള്ളേരോണം ആഘോഷിച്ചിരുന്നത്.എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്ത കുട്ടികൾക്കായുള്ള ഒരു ഓണാഘോഷം
ഇത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു
പിള്ളാരോണം മുതലാണു ഓണഒരുക്കങ്ങൾ തുടങ്ങുന്നത്
ഊഞ്ഞാൽ കെട്ടുന്നതും കടുവയുംപുലി കളികൾ തുടങ്ങുന്നതും ഒക്കെ.
വാമനനും പിള്ളേരോണവും തമ്മിൽ ബന്ധമുള്ളതിനാലാണു
തൃക്കാകര വാമനമൂർത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം പിള്ളേരോണം മുതൽ തുടങ്ങുന്നത്.
പിള്ളേരോണത്തിനു സദ്യയ്‌ക്കുമാത്രം മാറ്റമില്ല തൂശനിലയില്‍ പരിപ്പും പപ്പടവും പായസവും ഉണ്ണിയപ്പവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീര സദ്യ.തോരാതെ പെയ്യുന്ന കര്‍ക്കിടകമഴയ്‌ക്കിടെയാണ് പിള്ളേരോണം വരുന്നത് പിള്ളേരോണത്തിന് കള്ളക്കര്‍ക്കിടകത്തിലെ തോരാമഴമാറി പത്തുനാള്‍ വെയിലുണ്ടാകുമായിരുന്നു ഈ പത്താംവെയിലിലാണ് പിള്ളേരോണം എത്തുന്നത്.ഇത്തവണ മഴ എത്തിയില്ല എങ്കിലും പിള്ളേരോണം പലയിടങ്ങളിൽ ആഘോഷമായി നടക്കുന്നു.