December 12, 2024

‘മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല, മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്’; ബലാൽസംഗ കേസിൽ സിദ്ദിഖിന്റെ മറുപടി സത്യവാങ്മൂലം സുപ്രീംകോടതിയിൽ

Share Now

ബലാൽസംഗ കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് മറുപടിയായാണ് സത്യവാങ്മൂലം സമർപ്പിച്ചത്. തനിക്കെതിരെ പൊലീസ് ഇല്ലാ കഥകൾ മെനയുകയാണ്. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങൾ പോലും പൊലീസ് പറയുന്നുവെന്നും യാഥാർത്ഥ്യങ്ങൾ വളച്ചൊടിച്ചാണ് സംസ്ഥാനത്തിന്റെ റിപ്പോർട്ടെന്നും സിദ്ദിഖ് മറുപടി വാദത്തിൽ പറയുന്നു.

തനിക്കെതിരെ മാധ്യമ വിചാരണയ്ക്ക് പൊലീസ് അവസരം ഒരുക്കുകയാണ്. താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി താൻ ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.

തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ല. കേസെടുക്കാൻ ഉണ്ടായ കാലതാമസത്തെക്കുറിച്ചുള്ള വിശദീകരണവും നിലനിൽക്കില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളും സിദ്ദിഖ് മറുപടി വാദത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം
Next post മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; ഡൊണള്‍ഡ് ട്രംപിന്റെ ബോയിങ് 727 ജെറ്റിലെ ’60 മിനിട്‌സ്’ പരിപാടി വിവാദത്തില്‍; വിമര്‍ശിച്ച് നെറ്റിസണ്‍സ്