December 12, 2024

ഷൊർണൂർ ട്രെയിൻ അപകടം; കാണാതായ തമിഴ്നാട് സ്വദേശിക്കായി ഇന്ന് തിരച്ചിൽ തുടരും, കരാറുകാരനെതിരെ നിയമ നടപടി

Share Now

ഷൊർണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ഉണ്ടായ അപകടത്തിൽ കാണാതായ തമിഴ്‌നാട് സ്വദേശിക്കായി ഇന്നും തിരച്ചിൽ തുടരും. അപകടത്തിൽ പുഴയിലേക്കാണ് ഒരാൾ ചാടിയത്. പാലക്കാട് നിന്ന് എത്തുന്ന സ്‌ക്കൂബ ടീം ആകും തിരച്ചിൽ നടത്തുക. ഇന്നലെ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തനം നിർത്തി വെക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ ശുചീകരണ തൊഴിലാളികളായ മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ ട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കവെയായിരുന്നു അപകടം. തൊഴിലാളികളെ എത്തിച്ച കരാറുകാരനെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്.

അപകടത്തിൽ റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ പ്രതികരിച്ചു. ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിക്കാതെ ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിന്റെ അനുമതി വാങ്ങിയില്ലെന്നും വിമർശനമുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഐശ്വര്യ റായ്‌യെ ഒരുപാട് പീഡിപ്പിച്ചു, തോളെല്ല് ഒടിച്ചിട്ടുണ്ട്, എന്നെയും ഏറെ ഉപദ്രവിച്ചു; സല്‍മാന്‍ ഖാനെതിരെ മുന്‍കാമുകി സോമി അലി
Next post പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം