![](http://thekeralatimes.com/wp-content/uploads/2023/03/IMG-20230303-WA0071.jpg)
പിണറായി സര്ക്കാര് അധികാരം ഒരു അഹന്തയായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു :ഷാഫി പറമ്പിൽ
,
പൂവച്ചൽ:
പിണറായി സര്ക്കാര് അധികാരം ഒരു അഹന്തയായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു എന്ന് ഷാഫി പറമ്പിൽ പറഞ്ഞു.കഴിഞ്ഞ അഞ്ചു ദിവസമായി നടക്കുന്ന യൂത്ത് കോൺഗ്രസ് പൂവച്ചൽ പഞ്ചായത്ത് സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
![](http://thekeralatimes.com/wp-content/uploads/2023/02/IMG-20230223-WA0033-1024x696.jpg)
നികുതി ഭാരം വർദ്ധിപ്പിക്കുന്നത് ഈ അഹന്തയുടെ ഉദാഹരണം ആണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.
![](http://thekeralatimes.com/wp-content/uploads/2023/02/IMG_20230223_094718-1024x1001.jpg)
പഴയ വിജയനെയും പുതിയ വിജയേനെയും ഭയമില്ലാത്ത സംഘടനയാണ് യൂത്ത് കോൺഗ്രസ് എന്നും സമരത്തെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന സർക്കാരാണ് പിണറായി സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
![](http://thekeralatimes.com/wp-content/uploads/2023/02/IMG-20230223-WA0014-1024x704.jpg)
നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് റിജു വർഗീസ് അധ്യക്ഷനായ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. എസ് ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. അബിൻ വർക്കി, നേമം സജീർ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീർഷ പാലോട്, ഡിസിസി ജനറൽ സെക്രട്ടറി എം ആർ ബൈജു ,കാട്ടാക്കട സുബ്രഹ്മണ്യം, മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി.നിയോജകമണ്ഡലം പ്രസിഡന്റ് എസ് കെ രാഹുൽ, കുറ്റിച്ചൽ വേലപ്പൻ, എൽ.രാജേന്ദ്രൻ, എ സുകുമാരൻ നായർ പി.ബാബു,പി രാജേന്ദ്രൻ, ജിജോ മോൻ, അരുൺ ജി ,ലിജു സാമുവൽ ആർ.അനൂപ് കുമാർ,കട്ടയ്ക്കോട് തങ്കച്ചൻ ,അഡ്വ. രാഘവ ലാൽ, ബോബി അലോഷ്യസ്, സൗമ്യ ജോസ്,ജെ.ഷാഫി,,ഉണ്ണി എസ്, ശ്യാം, റ്റിജു, ഷൈജു മാലിക്, സോണിയ,ഷീജ,ഫസലുദ്ദീൻ,തുടങ്ങിയവർ സംസാരിച്ചു
![](http://thekeralatimes.com/wp-content/uploads/2023/02/IMG-20230217-WA0036-1024x1024.jpg)
![](http://thekeralatimes.com/wp-content/uploads/2023/02/IMG-20230204-WA0050-684x1024.jpg)
![](http://thekeralatimes.com/wp-content/uploads/2023/01/IMG_20230104_231936-1004x1024.jpg)