
കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏഴ് എം.പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു
കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് ഏഴ് എം പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവശ്യപ്പെട്ടു. എം കെ രാഘവന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റെണി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവിശ്യപ്പെട്ടിരിക്കുന്നത്.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എം പിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത് പിന്നീട് വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും ഇവര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.
കേരളത്തിലെ എം പി മാരുമായി ഒരു വിഷയവും സുധാകരന്‍ ചര്‍ച്ച ചെയ്യാറില്ലന്നാണ് ഇവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആക്ഷേപം. അതോടൊപ്പം തന്നെ പാര്‍ട്ടി പുനസംഘടന അനന്തമായി നീണ്ടുപോവുകയാണ്. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടാകില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിനെ അറിയിച്ചു. താഴെ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെടുക്കാനുളള ഒരു ശ്രമവും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടുണ്ട്.
ഭാരത് ജോഡോയാത്രക്ക് നേതൃത്വം നല്‍കിയ കെ സി വേണുഗോപാലിനെയും യാത്രയില്‍ പങ്കെടുത്ത പത്തൊമ്പത് പേരെയും ആദരിക്കുന്ന ചടങ്ങ് കെ പി സി സി യില്‍ നടത്തിയപ്പോള്‍ എം പി മാരെ അവസാന നിമിഷമാണ് അറിയിച്ചത്. എം പിമാരാകട്ടെ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയുമായിരുന്നു. അത് കൊണ്ട് ഇവര്‍ സ്വന്തം നിലയില്‍ ഡല്‍ഹിയിലെ കെ സി വേണുഗോപാലിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിക്കുകയായിരുന്നു. ഇവരെക്കൂടാതെ അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവരും കെ സുധാകരന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഹൈക്കമാന്‍ഡിനോട് അസംതൃപ്തിയറിയിച്ചിട്ടുണ്ട്.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?