തൂക്കു തേനീച്ച കുത്തേറ്റ് 7 പേർ ആശുപത്രിയിൽ.രണ്ടുപേർക്ക് ഗുരുതര പരിക്ക്.
കാട്ടാക്കട:കാട്ടാക്കട ഗ്രാമപഞ്ചായത്ത് എരുത്താം കോട് പ്രദേശത്തു എട്ടോളം പേരെ തൂക്കു തേനീച്ച വളഞ്ഞിട്ട് ആക്രമിച്ചു. റോഡരികിലെ റബ്ബർ മരക്കൊമ്പിൽ ഉണ്ടായിരുന്നു ഭീമൻ തേനീച്ച കൂട്ടിൽ പരുന്ത് പറന്നെത്തിയപ്പോൾ റബ്ബർ മര ശിഖരം ഒടിഞ്ഞു കൂട്ടിൽ കൊള്ളുകയും ഇതോടെ കൂട്ടിലെ തേനീച്ച കൂട്ടത്തോടെ പറന്നു അക്രമണകാരികൾ ആകുകയായിരുന്നു.
ഇതേ സമയം സ്ഥലത്തു പ്രദേശവാസിയായ തങ്കരാജനുമായി സവാരിയെത്തിയ തൂങ്ങാമ്പാറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും അമ്പലത്തിൻകാല സ്വദേശിയുമായ ബിജു 40,യാത്രക്കാരനും സ്വദേശിയുമായ തങ്കരാജൻ 80,സമീപ പ്രദേശവാസികളായ സിന്ധു 35, രാജൻ 48, ദേവകി 80,സി പി മണി 60, സതീ 45, എന്നിവരെയാണ് തേനീച്ച കൂട്ടത്തോടെ ആക്രമിച്ചത്. സവരിയെത്തിയ ഓട്ടോ ഡ്രൈവർ ബിജുവിന് തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു.ബിജുവിനെ തലങ്ങും വിലങ്ങും ആക്രമിച്ചു കിലോമീറ്ററോളം ഓടി ഒടുവിൽ ഓടാനാകാതെ നിലത്തു വീഴുകയും ചെയ്ത ബിജുവിനെ ഇവിടെയിട്ടും ശരീരമാസകലം കുത്തി. പ്രദേശ വാസിയായ സിന്ധുവിന്റെ തലയിലും മുഖത്തും ഉള്പടെ തേനീച്ച ഓടിച്ചിട്ട് ആക്രമിച്ചു. ഇവരിൽ അതി ഗുരുതര പരിക്കേറ്റ ബിജുവും സിന്ധുവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്ത താമസക്കാരനായ സതിയെ ഒരുകിലോമീറ്ററോളം ഓടിച്ചിട്ടാണ് ആക്രമിച്ചത്. ശരീരത്തിൽ പറ്റിപ്പിടിച്ചു കുത്തുന്ന തേനീച്ചയെ അകറ്റാൻ റോഡിലേക്ക് ഇറങ്ങി നിലവിളിച്ച സതിയെ തേനീച്ചയുടെ ആക്രമണം ഭയന്നു ആരും അടുത്തില്ല ഒടുവിൽ ഉടുവാസ്ത്രം വരെ ഊരിയേറിഞ്ഞാണ് സതി തേനീചയിൽ നിന്നും ഓടിയൊളിച്ചത്. ഇതിനിടെ ശരീരമാസകലം തേനീച്ച കൊത്തി പറിച്ചു. തങ്കരാജിന്റെ ചെവിക്ക് പിറകിലും തലയിലും ചുണ്ടിലും തേനീച്ച കൊത്തി. മറ്റുള്ളവർ നെയ്യാറ്റിൻകര ആശുപത്രിയിലും സ്വകര്യ ആശുപത്രികളിലും ചികിത്സ തേടി ശേഷം വീട്ടിലേക്ക് മടങ്ങി.സംഭവം അറിഞ്ഞു ജനപ്രതിനിധികൾ ഉൾപ്പടെ സ്ഥലത്തെത്തി. തേനീച്ച കൂടിനെ വിദഗ്ദ്ധരെ കൊണ്ട് നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.