January 16, 2025

കേരളപ്പിറവി ദിനത്തിൽ സ്കൂളുകൾ തുറന്നപ്പോൾ അക്ഷര സ്പര്ശമായി ഭാവന ഗ്രന്ഥശാല.

Share Now

 പൂഴനാട്:  ഒറ്റശേഖരമംഗലം  ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും   പൂഴനാട് നീരാഴി കോണം  ഭാവന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അക്ഷര സ്പർശം  പദ്ധതി സംഘടിപ്പിച്ചു.  ഒറ്റശേഖരമംഗലം എൽപിഎസ്, ജനാർദ്ദന പുരം  ഹയർ സെക്കൻഡറി സ്കൂൾ, കുന്ന നാട് എൽപിഎസ്, എംജിഎം എച്ച് എസ് പൂഴനാട്, എസ് എം യു പി എസ് പൂഴനാട്, എൽ പി ജി എസ് പൂഴനാട്, എസ്എൻഡിപി എൽപിഎസ്  പ്ലാപഴിഞ്ഞി എന്നീ സ്കൂളുകളുടെ പ്രവേശനോത്സവത്തിൽ വച്ച് പൾസ് ഓക്സിമീറ്ററു കൾ കൈമാറി. 

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യനേശൻ, മിനി വിജയൻ, ഗോകുൽ, ജയലക്ഷ്മി, സിഞ്ചു, ജോയ്സ്,            ഭാവന  പ്രസിഡന്റ് പൂഴനാട് ഗോപൻ, ഭാരവാഹികളായ നിഖിൽ, അജിത്ത്, വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ  പിടിഎ ഭാരവാഹികൾ   തുടങ്ങിയവർ  പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ആവശ്യമുണ്ടോ.ബുക്കിങ് തുടങ്ങി
Next post വാഹനമിടിച്ചു മാൻ ചത്തു