December 13, 2024

കവചമായി എസ് ഐ ; അതിക്രമിച്ചു കയറിയ ആളെ സ്വയം മർദനമേറ്റും സുരക്ഷിതനാക്കി

Share Now

വേദിയിൽ കയറാൻ ശ്രമിച്ച ആൾക്ക് നേരെ അക്രമണമുണ്ടായപ്പോൾ കൃത്യനിർവഹണത്തിൽ  വിട്ടു വീഴ്ചയില്ലാതെ സുരക്ഷ  ഒരുക്കി പോലീസ് ഉദ്യോഗസ്ഥൻ.

i


 
  വിദ്യകിരൺ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ  ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ച ആളെ പിടികൂടി വാഹനത്തിൽ എത്തിക്കാനുള്ള ശ്രമത്തിനിടെ സ്വയം മർദ്ദനം ഏറ്റു  വാങ്ങി കൃത്യ നിർവഹണത്തിൽ വിട്ടു വീഴ്ചയില്ലാതെ  പോലീസ് ഉദ്യോഗസ്ഥൻ. പൂവച്ചൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ  വേദിയിൽ അതിക്രമിച്ചു  കയറാൻ ശ്രമിച്ച ആളെ പിടികൂടി ജീപ്പിലേക് മാറ്റാനായി കൊണ്ട് പോകുമ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ആളുകൾ  ഇതിനടുത്തേക്ക് ഓടി കൂടിയത്.   അരുവിക്കര ഇൻസ്‌പെക്ടർ  കിരൺ ശ്യാമും  സ്പെഷ്യൽ ബ്രാഞ്ച്  ഉദ്യോഗസ്ഥരും മഫ്റ്റി പോലീസുകാരും ചേർന്ന് പൊക്കിയെടുത്തു കൊണ്ട്  പോകുകയായിരുന്ന  ആളെ പ്രതിഷേധ സൂചകമായി വേദിയിൽ കയറാൻ ശ്രമിച്ചു എന്ന ധാരണയിൽ കിട്ടുന്ന തരത്തിൽ ഓടികൂടിയവർ പെരുമാറി എന്നാൽ  സ്ഥലത്തു അത് വലിയ സഭാവമാകാതിരിക്കാനും  അനിഷ്ട സംഭവങ്ങൾ കൂടുതൽ ഉണ്ടാകാതിരിക്കാനുമായി  പോലീസ് നന്നായി ചെറുത് ഇയാളെയും കൊണ്ട് പോയെങ്കിലും  ആളുകൾ വിടാതെ പിന്തുടർന്ന്.സംഭവ സ്ഥലത്തു നിന്നും അമ്പതു മീറ്ററിലധികം മാറി ഉന്തലും തള്ളലിലും ഇടയിൽ  ഇയാൾ നിലത്തു വീഴുകയും വീണ്ടും ആക്രമണം ഉണ്ടാകുകയും ചെയ്തു . ഇതോടെ   പോലീസ്  ഉദ്യോഗസ്ഥനായ  കിരൺ ശ്യാം ഇയാളുടെ പുറത്തു  കയറി കിടന്നു സുരക്ഷ ഒരുക്കി.തലങ്ങും വിലങ്ങും ചവുട്ടും മർദ്ദനവും  ഏറ്റിട്ടും ഇയാളെ പൊതിഞ്ഞു പിടിച്ചു. അതിക്രമിച്ചു കയറിയ ആളുടെ ശരീരത്തിൽ മർദ്ദനമേൽകാതെ സ്വയം മർദനം ഏറ്റുവാങ്ങി.സംഭവത്തിനിടയിൽ ശരീരത്തിൽ പരിക്കേൽക്കുകയും വാച്ചു പൊട്ടുകയും ബൂട്ട് കീറുകയും ഒക്കെ ചെയ്തു എങ്കിലും പരമാവധി സുരക്ഷാ ഒരുക്കി.  ഇയാളെ പൊതിഞ്ഞു കിടന്ന ഉദ്യോഗസ്ഥനും മിനികുമാറിനും ചുറ്റും പോലീസ്. പെട്ടെന്ന് വലയം തീർത്തു പിന്നീട് മറ്റുള്ളവരെ മാറ്റി.

മിനികുമാറിനെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. പ്രത്യേക സാഹചര്യം ഉണ്ടായെങ്കിലും കൂടുതൽ  അനിഷ്ട സംഭവങ്ങൾ അരങ്ങേറാതിരിക്കാനും കുറ്റകരമായ പ്രവർത്തി ചെയ്ത ആളുടെ സുരക്ഷയും മർദ്ദനത്തിൽ എന്തെങ്കിലും സംഭവിച്ചു മറ്റുള്ളവർ കുറ്റകൃത്യത്തിലേക്ക് പെടാതിരിക്കാനുമുള്ള  ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലക്കുള്ള കടമ   ശരീരം വേദനിച്ചും കൃത്യതയോടെ നിർവഹിച്ച കിരൺ ശ്യാമിന്        സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധിപേരെത്തി  അഭിനന്ദനം അറിയിച്ചു.മാതൃക പെരുമാറ്റമാണ് മുഖ്യമന്ത്രി കൂടെ സാന്നിധ്യമായ സ്ഥലത്തു പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ടി നസറുദ്ധീൻ അന്തരിച്ചു.
Next post അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍