February 7, 2025

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Share Now

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ അപകട നില തരണം ചെയ്‌തു. സെയ്ഫ് അലി ഖാൻ്റെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയയിൽ 3 ഇഞ്ച് നീളമുള്ള വസ്തു പുറത്തെടുത്തതായാണ് റിപ്പോർട്ട്. പുലർച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.

മുംബൈ ബാന്ദ്രയിലുള്ള വീട്ടിൽ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലർച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ 3 പേർ കസ്റ്റഡിയിലായിരുന്നു. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
Next post വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം