December 12, 2024

ആർ.ആർ.ടി കമ്മിറ്റിയുടെയും ജനകീയ കട്ടായ്മയുടെയും അനുമോദനം

Share Now

കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ എട്ടിരുത്തി വാർഡിലെ ആർ.ആർ.ടി കമ്മിറ്റിയും ജനകീയ കട്ടായ്മയും സംഘടിപ്പിച്ച ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവൽക്കരണവും ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എസ്.എസ്.മണികണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്. എൽ.സി വിജയികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്തംഗം രാധികയും ലഹരി വിരുദ്ധ ബോധവൽക്കരണ ഉദ്ഘാടനവും പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കെ.പി.സി.സി നിർവാഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാലും നിർവ്വഹിച്ചു.ആർ.ആർ.ടി കൺവീനർ കാട്ടാക്കട സുരേഷ്,വിജയശേഖരൻ നായർ,ജോയി,മോഹനൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ
Next post അഡ്വ. ആർ. വിശാഖൻ (75 ), നിര്യാതനായി.