December 12, 2024

പൂട്ടു പൊളിച്ചു ബേക്കറിയിൽ നിന്നും പലഹാരങ്ങളും കിട്ടിയ നാണയങ്ങളും കള്ളൻ കൊണ്ടുപോയി

Share Now


കാട്ടാക്കട
പൂട്ടു പൊളിച്ചു ബേക്കറിയിൽ മോഷണം നടത്തി.പലഹാരങ്ങളും കയ്യിൽ കിട്ടിയ നാണയങ്ങളും കള്ളൻ കൊണ്ടു പോയി.കാട്ടാക്കട ആമച്ചൽ ജുമാമസ്ജിദിന് സമീപം അറവങ്കോണം സജിൻ ഭവനിൽ അജിൻന്റെ  എസ് എ  ബേക്കറിയിൽ ആണ്  രാതിയിൽ മോഷണം.തിങ്കളാഴ്‌ച രാത്രിയിൽ  പത്തു മണിയോടെ അടച്ചു പോയ കട ചൊവാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കാനായി എത്തിയപ്പോഴാണ് നിര കടയുടെ പൂട്ടു അറുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയത്.തുടർന്നു കട തുറന്നു വിശദമായി നടത്തിയ പരിശോധനയിൽ പണം സൂക്ഷിക്കുന്ന മേശ തുറന്ന നിലയിലും ഇതിൽ സൂക്ഷിച്ചിരുന്ന കട ലൈസൻസ് ഉൾപ്പടെ പുറത്തേക്ക് വാരി വലിച്ചെറിഞ്ഞ നിലയിലും ആയിരുന്നു.ഇതിൽ ഉണ്ടായിരുന്ന നാണയങ്ങളും കള്ളൻ കൊണ്ടുപോയി.


   ചിപ്സ് മിക്സ്ചർ ഉൾപ്പടെ നിർമ്മാണം ഉള്ള ബേക്കറിയിൽ റാക്കിൽ സൂക്ഷിച്ചിരുന്ന ചിപ്സ്,മുറുക്ക്,പക്കാവട,അച്ചപ്പം,റെസ്‌ക്ക്,തുടങ്ങി എണ്ണ പലഹാരങ്ങൾ എല്ലാം.കള്ളൻ കൊണ്ട് പോയി.ആഴ്ചകൾക്ക് മുൻപാണ് പ്രദേശത്തു  വീട്ടിൽ ഉറങ്ങി കിടന്ന വീട്ടമ്മയുടെ മലയും അലമാരായിലെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും ഉൾപ്പടെ മോഷണം പോയത്.
മോഷണ വിവരം അറിയിച്ചതനുസരിച്ചു പോലീസ് എത്തി പരിശോധന നടത്തി.പോയി അതേ സമയം കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി- നിർമ്മല ജിമ്മി
Next post വയോധികരായ സഹോദരങ്ങൾക്ക് ഇനി സ്വന്തം ഭൂമി; വഴിയൊരുക്കിയത് പഞ്ചായത്ത് അംഗത്തിന്റെ പ്രയത്നം.