November 13, 2024

റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് അപകടം

Share Now

ആര്യനാട്:ആര്യനാട് പള്ളിവേട്ട റോഡിൽ പഴയ തെരുവ് എൽപി സ്കൂളിന് സമീപം നിയന്ത്രണം വിട്ട റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് സമീപത്തെ സ്വകാര്യ പുരയിടത്തിലേക്ക് ഇറങ്ങി.വിളപ്പിൽശാല സ്വദേശി ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.പള്ളിവേട്ടയിൽ നിന്നും ആര്യനാട്ടേയ്ക്ക് വരികയായിരുന്ന റോഡ് ബ്രേക്കിൽ നിയന്ത്രണം തെറ്റി. ഡെലിവറി നടത്തി പേഴുംമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.

കയറ്റിറക്കമുള്ള ഭാഗമായതിനാൽ റോഡ് റോളർ ഡ്രൈവർക്ക് നിയന്ത്രിക്കാൻ പറ്റാതെ വന്നു.എതിരേ വന്ന ഓട്ടോ റിക്ഷയെ ഇടിച്ച്മറിച്ച് സമിപത്തെ പുരയിടത്തിലേയ്ക്ക് തെന്നിമാറുകയായിരുന്നു.ഈ സമയത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒവിവായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചന്തയിൽ ചവർ കൂനക്ക് തീ പിടിച്ചു.
Next post കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവസ്വം ട്രസ്റ്റും നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രം കൈമാറി