January 17, 2025

റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.

Share Now


ആര്യനാട്:പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ  ഒരാൾ മരിച്ചു. ശനി രാത്രി ഏഴരമണിയോടെയാണ് സംഭവം.വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.ഗുരുതര പരിക്കേറ്റ  മണിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ  മരണവീട്ടിൽ പോയി മടങ്ങുന്നതിനിടയിവായിരുന്നു അപകടം.ഇവർ സഞ്ചരിച്ച കാർ   റോഡിനു കുറുകെ കേബിൾ വയർ പൊട്ടി കിടക്കുന്നത് കണ്ട്  നിറുത്താൻ ശ്രമിക്കുന്നതിനിടെ വാഹനം ക്യാബിളിന് അടുത്തെത്തി   നിയന്ത്രണം തെറ്റി  റോഡരികിൽ പോസ്റ്റിലും   നിറുത്തിയിട്ടിരുന്ന കാറിലും ഇടിച്ചായിരുന്നു അപകടം എന്നു കാറിൽ ഉണ്ടായിരുന്നവർ പറയുന്നു.മഴയിലും വെളിച്ച കുറവിലും അടുത്തെത്തിയപ്പോൾ ആണ് കേബിൾ ശ്രദ്ധയിൽപെട്ടത്.ഇതിൽ പെടതിരിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം.ലില്ലിയുടെ മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാപ്പുകാട് ഭീതിപരത്തിയ കാട്ടാനകൂട്ടത്തെ തുരത്തി
Next post പോഷകാഹാര സുരക്ഷാ മിത്രാനികേതൻ ലോക ഭക്ഷ്യദിനം ആചരിച്ചു.