January 17, 2025

ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ സെമിനാര്‍ 28ന്

Share Now

‘ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ എന്ന വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 28ന് സെമിനാര്‍ സംഘടിപ്പിക്കും.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവരാവകാശ നിയമത്തിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് വളരെ വിരളമായി മാത്രമെ ലഭിക്കുന്നുള്ളുയെന്ന പരാതിയുടെ പശ്ചാത്തലത്തിലും ഈ നിയമത്തിന്റെ അന്തഃസത്ത ഹനിക്കപ്പെടുന്നുവെന്ന വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

കെപിസിസി ആസ്ഥാനത്ത് രാജീവ്ഗാന്ധി ആഡിറ്റോറിയത്തില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. വര്‍ക്കിംഗ് പ്രസിഡന്റ് പി.റ്റി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി. സിദ്ധിഖ് എന്നിവര്‍ പ്രഭാഷണം നടത്തും. മുന്‍ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ആസഫ് അലി,കേരള സര്‍വകലാശാല കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്റ് ബയോ ഇന്‍ഫൊര്‍മാറ്റിക്‌സ് വിഭാഗം മേധാവി ഡോ. അച്യുത് ശങ്കര്‍ എസ്.നായര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ
Next post പി.എം.മിന്നുവിനെ അനുമോദിച്ചു