March 27, 2025

ബദ്ർ – മർദ്ദിതരുടെ വിജയ ദിനം:

Share Now

വിജയപ്രതീക്ഷകൾ സമ്മാനിക്കുന്ന മഹത്തായ പോരാട്ടമായിരുന്നു ബദ്ർ യുദ്ധമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി.

ലോകത്തുള്ള മർദ്ദിത ജനവിഭാഗങ്ങൾക്ക് വിജയപ്രതീക്ഷകൾ സമ്മാനിക്കുന്ന മഹത്തായ പോരാട്ടമായിരുന്നു ബദ്ർ യുദ്ധമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. ആൾബലവും ആയുധ ശക്തിയുമുള്ള ഒരു വിഭാഗം അന്യായമായി കടന്നാക്രമിക്കാൻ മുന്നോട്ട് വന്നപ്പോൾ ആത്മീയതയുടെ ശക്തി കൊണ്ട് മാത്രം പ്രവാചകനും ശിഷ്യന്മാരും അവരെ പ്രതിരോധിച്ച് ബദ്റിൽ വിജയിക്കുകയായിരുന്നു.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ നടത്തിയ
ബദ്ർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവസഹായമുണ്ടെങ്കിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും മറികടക്കാൻ വിശ്വാസി സമൂഹത്തിന് സാധ്യമാവുമെന്ന വലിയ പാഠമാണ് ബദ്ർ നൽകുന്നതെന്നും. റമദാനിൽ ദൈവകാരുണ്യവും കൃപയും നേടിയെടുക്കാൻ ആവശ്യമായ ജനസേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവണമെന്നും ഇമാം കൂട്ടിച്ചേർത്തു.

One thought on “ബദ്ർ – മർദ്ദിതരുടെ വിജയ ദിനം:

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 ലക്ഷം രൂപ കെ എസ് ഇ ബി ധനസഹായം മന്ത്രി.കെ കൃഷ്ണൻകുട്ടി കൈമാറി.
Next post കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നുമകറ്റാൻ പരിസ്ഥിതി സൗഹൃദ നിയന്ത്രണ രേഖ ഫലപ്രദമായി.ആദ്യഘട്ട വിളവെടുപ്പും നടത്തി മിത്രനികേതൻ