January 17, 2025

27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു

Share Now

തിരുവനന്തപുരം: ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ അനുവദിച്ചതായി റെയിൽവെ അറിയിച്ചു. നവംബർ ഒന്ന്‌ മുതൽ 23 ട്രെയിനിലും നവംബർ പത്ത്‌ മുതൽ നാല്‌ ട്രെയിനിലുമാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌.

ജനറൽ കോച്ചുകൾ അനുവദിച്ച ട്രെയിനുകളുടെ പേര്‌ ചുവടെ (ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണം): 063266325 കോട്ടയം–നിലമ്പൂർ–കോട്ടയം (അഞ്ച്‌), 063046303 തിരുവനന്തപുരം–എറണാകുളം– തിരുവനന്തപുരം (നാല്‌), 063026301 തിരുവനന്തപുരം–ഷൊർണൂർ–തിരുവനന്തപുരം (ആറ്‌), 06308637 കണ്ണൂർ–ആലപ്പുഴ– കണ്ണൂർ (അഞ്ച്‌), 02627തിരുവനന്തപുരം–തിരുച്ചിറപ്പള്ളി–തിരുവനന്തപുരം (നാല്‌), 068506849 രാമേശ്വരം–തിരുച്ചിറപ്പള്ളി–രാമേശ്വരം (നാല്‌), 063056306 എറണാകുളം–കണ്ണൂർ– എറണാകുളം (ആറ്‌), 06308 6307 കണ്ണൂർ– ആലപ്പുഴ – കണ്ണൂർ (ആറ്‌), 060896090 ചെന്നൈ സെൻട്രൽ–ജോലാർപേട്ട (ആറ്‌), 06844 06843 പാലക്കാട്‌ ടൗൺ– തിരുച്ചിറപ്പള്ളി– പാലക്കാട്‌ ടൗൺ (ആറ്‌), 066076608 കണ്ണൂർ– കോയമ്പത്തൂർ–കണ്ണൂർ (നാല്‌), 063426341 തിരുവനന്തപുരം– ഗുരുവായൂർ– തിരുവനന്തപുരം (നാല്‌), 06366 നാഗർകോവിൽ9 കോട്ടയം (അഞ്ച്‌) എന്നീ ട്രെയിനുകളിലാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌. ഇതുകൂടാതെ 06324 6323 മംഗളൂരു– കോയമ്പത്തൂർ– മംഗളൂരു, 063216322 നാഗർകോവിൽ– കോയമ്പത്തൂർ– നാഗർകോവിൽ ട്രെയിനുകളിൽ നവംബർ 10 മുതൽ നാല്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ വീതം അനുവദിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിനു നേരെ പടക്കം എറിഞ്ഞു അക്രമം സംഭവം വഴിയിൽ തടഞ്ഞു നിറുത്തി അക്രമിച്ചതിന്റെ വൈരാഗ്യം എന്ന് സൂചന
Next post ശിശുക്ഷേ സമതിയിലെ ദത്ത് എടുക്കലിനെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം : ഡോ.ജി.വി.ഹരി