
ട്രോളി ബാഗില്‍ സിപിഐഎമ്മില്‍ ഭിന്നതയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ കാണാനില്ലെന്ന് പരിഹാസം
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി വോട്ടഭ്യര്‍ത്ഥിക്കാന്‍ കെ മുരളീധരന്‍ ഇന്നെത്തും. രാഹുലിനായി വോട്ട് ചോദിക്കാന്‍ കെ മുരളീധരന്‍ എത്തുമോ എന്നതിനെച്ചൊല്ലി പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. മുരളീധരന്‍ എത്തുമെന്ന് താന്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നെന്നും താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ പറഞ്ഞയാളാണ് കെ മുരളീധരനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ട്വന്റിഫോറിനോട് പറഞ്ഞു. കെ മുരളീധരന്റെ പേരില്‍ അനാവശ്യവിവാദം .ആരൊക്കെയോ ഉണ്ടാക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രോളി ബാഗ് വിവാദത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകുമോ എന്നതും നിര്‍ണായകമാണ്. വിഷയത്തില്‍ സിപിഐഎമ്മിന് ഉള്ളിലെ ഭിന്നത നേതൃത്വത്തിന് തലവേദനയായി. വിഷയത്തില്‍ മുന്‍പ് സജീവമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. നാലുദിവസമായിട്ടും പൊലീസ് തന്നെ വിളിച്ചിട്ടുപോലുമില്ല. സ്ഥിരം വാര്‍ത്താ സമ്മേളനം നടത്തുന്നവരെ ഇപ്പോള്‍ കാണാനുമില്ല. വിഷയത്തില്‍ സിപിഐഎമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എം ബി രാജേഷും പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയും ഒരു കോക്കസെന്ന് രാഹുല്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി വിഷയത്തെ തള്ളുന്നില്ലെങ്കിലും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുമില്ല. പ്രധാന വിഷയം എന്ന് മാറ്റി മറ്റ് വിഷയങ്ങളുടെ കൂടെ ട്രോളി ബാഗ് വിഷയവും ചര്‍ച്ച ചെയ്യാമെന്നായി. ഈ നാടകം ജനങ്ങള്‍ കണ്ടെന്നും അവര്‍ തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
Great site. Plenty of useful info here. I am sending it to a few buddies ans also sharing in delicious. And certainly, thank you on your effort!
Hello there, I discovered your blog by the use of Google whilst looking for a related subject, your web site got here up, it looks great. I have bookmarked it in my google bookmarks.