January 19, 2025

പാട്ടേക്കോണത്തു പെരുമ്പാമ്പ് ശല്യം രൂക്ഷം . താറാവിനെ ഭക്ഷിച്ച പെരുമ്പാമ്പിനെ വനം വകുപ്പെത്തി പിടികൂടി.

Share Now


കള്ളിക്കാട്:കള്ളിക്കാട് വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പന്നി,കാട്ടു പോത്തു  എന്നിവയുടെ ശല്യത്തിന് പുറമെ പെരുമ്പാമ്പിനെ ശല്യവും ഏറിവരുന്നു.കാറ്റിൽ നിന്നും എത്തുന്ന പാമ്പുകൾ കോഴികളെയും താറാവിനെയും ആട്ടുകുറ്റി   വളർത്തു മൃഗങ്ങളെയും ഒക്കെ ഭക്ഷിക്കുന്നത് കാരണം ഇത് കൊണ്ട് ഉപജീവനം നടത്തുന്നവർക്ക് ദുരിതമാണ്. കള്ളിക്കാട് പഞ്ചായത്തിലെ    പാട്ടേക്കോണത്തു   ബിന്ദുലേഖയുടെ  ചാനൽക്കര വീട്ടിൽ ബുധനാഴ്ച രാവിലെയാണ് കോഴിക്കൂട്ടിൽ  പെരുമ്പാമ്പിനെ കണ്ടത്.

വീട്ടമ്മ ബിന്ദുലേഖ രാവിലെ പതിവ് പോലെ  മുട്ട എടുക്കാൻ എത്തിയപ്പോഴാണ് കൂട്ടിൽ പെരുമ്പാമ്പിനെ കാണുന്നത് .ഇതിൽ താറാവിനെ ആണ് വളർത്തിയിരുന്നത്. കൂടു തുറന്നതോടെ താറാവുകൾ ബഹളം വച്ച് പുറത്തേക്കോടി.അതെ സമയം  കൂട്ടിൽ  ഉണ്ടായിരുന്ന രണ്ടു താറാവിനെ  അകത്താക്കിയ നിലയിലായിരുന്നു പെരുമ്പാമ്പ്. ഇവർ ബഹളം വച്ച് ആളെ കൂട്ടുകയും തുടർന്ന് വനം വകുപ്പിൽ വിവരം അറിയിക്കുകയും ചെയ്തു.ഇവിടെ നിന്നും ആർ ആർ ടി സംഘം എത്തി പെരുമ്പാമ്പിനെ ചാക്കിലാക്കി.അഞ്ചുവയസുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.ഇതിനെ വനം വകുപ്പ് ഉൾവനത്തിൽ തുറന്നു വിടും.ആർ ആർ ടി അംഗങ്ങളായ ഗംഗാധരൻ കാണി,ശരത്,രാഹുൽ,നിഷാന്ത് ,സുഭാഷ് എന്നിവരാണ് പെരുമ്പാമ്പിനെ പിടികൂടാൻ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രാമപഞ്ചായത്തു അംഗത്തിന്റെ മാതാവ് നിര്യാതയായി
Next post 26 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.