
പുണ്യങ്ങളുടെ പൂക്കാലം പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: പരിശുദ്ധവും പരിപാവനവുമായ പുണ്യ റംസാനെ സ്വാഗതം ചെയ്തുകൊണ്ട് ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് പിള്ള പ്രവർത്തനങ്ങളെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പണ്ഡിതസഭ ചെയർമാൻ കണിയാപുരം എ എം ബദറുദ്ദീൻ മൗലവി, സെൻട്രൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മാഹിൻ, സിദ്ദിഖ് സജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. റംസാൻ ഒന്നിന് ലഘുലേഖകൾ പള്ളികളിൽ വിതരണം ചെയ്യുന്നതാണ്. പരിശുദ്ധ റംസാൻ സമാധാനത്തിന് സന്ദേശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാണക്കാട് സാദിഖലി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജിഫ്രി മുത്തുകോയ തങ്ങൾ, പത്മശ്രീ എം എ യൂസഫലി, ജെ കെ മേനോൻ, ഡോ. ബി രവിപിള്ള, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ജി ആർ അനിൽ പ്രസാദ് അഡ്വ. ആന്റണി രാജു, മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പാളയം ഡോ. ബി പി സുഹൈൽ മൗലവി, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വിഴിഞ്ഞം സെയിദ് മുസ്ലിയാർ തുടങ്ങിയവർ ലഘു ലേഖയിൽ വിവരിക്കുന്നു. കേരളത്തിലെ മുഴുവൻ പള്ളികളിലും ഇവ സൗജന്യമായി വിതരണം ചെയ്യുന്നതാണ്.
Your point of view caught my eye and was very interesting. Thanks. I have a question for you.