November 13, 2024

വില വർധനവിനെതിരെ    പ്രതിഷേധകൂട്ടായ്മ

Share Now

ആര്യനാട്:
പെട്രോൾ -ഡീസൽ, പാചകവാതകം – ജീവൻരക്ഷാ മരുന്നുകളുടെ വില വർധനവിനെതിരെ ആര്യനാട് ഗാന്ധിപാർക്കിൽ   പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.       പെട്രോൾ- ഡീസൽ ഉൽപ്പന്നങ്ങളുടെ ദിവസേനയുള്ള  വിലവർധനവിലും , പാചകവാതകം ജീവൻരക്ഷാ മരുന്നുകളുടെ വില വർധനവിലും പ്രതിഷേധിച്ച് എ.ഐ.റ്റി.യു.സി.ആര്യനാട് മേഖല കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സി.പി.ഐ. അരുവിക്കര മണ്ഡലം സെക്രട്ടറി എം .എസ് .റഷീദ് ഉദ്ഘാടനം ചെയ്തു. ഈഞ്ചപ്പൂരി സന്തു അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ സി.പി.ഐ. ആര്യനാട് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ .ഹരി സുധൻ ,എ.ഐ.റ്റി.യൂ. സി. മേഖല സെക്രട്ടറി കെ. മഹേശ്വരൻ പ്രസിഡണ്ട് ഈഞ്ചപ്പുരി അനി ,  കേരള മഹിളാസംഘം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷെർലി രാജ് ,എ .ഐ .വൈ .എഫ് .മേഖലകമ്മിറ്റി സെക്രട്ടറി രാഹുൽ , അഡ്വ. മുരളീധരൻപിള്ള അബൂ സാലി ,ചൂഴ ഗോപൻ, കെ.വി , പ്രമോദ് , ജിത്തു ജയൻ ,സുജിമോൻ മോഹനൻ പൊട്ടൻചിറ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ നിന്നുമകറ്റാൻ പരിസ്ഥിതി സൗഹൃദ നിയന്ത്രണ രേഖ ഫലപ്രദമായി.ആദ്യഘട്ട വിളവെടുപ്പും നടത്തി മിത്രനികേതൻ
Next post കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ ഏകദിന ശില്പശാല