January 19, 2025

പ്രേംനസീർ പ്രതിഭാ പുരസ്‌കാരം വയലാർ മാധവൻകുട്ടിക്ക്

Share Now


മലയാള ചലച്ചിത്ര സൗഹൃദവേദിയും മലപ്പുറം പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്‌തമായി ഏർപ്പെടുത്തിയ പ്രേനസീർ പ്രതിഭാ പുരസ്‌കാരം ചലച്ചിത്ര -ടെലിവിഷൻ സംവിധായകനും, സാഹിത്യകാരനുമായ വയലാർ മാധവൻകുട്ടിക്ക്.പ്രേംനസീർ അവസാനമായി അഭിനയിച്ച “ധ്വനി ‘യുടെ നിർമ്മാതാവായ മഞ്ഞളാംകുഴി അലി, നടൻ കൂട്ടിക്കൽ ജയചന്ദ്രൻ, ഗായകൻ രാകേഷ് ബ്രഹ്മനന്ദൻ എന്നിവർക്കാണ് മറ്റു പ്രതിഭാ പുരസ്‌കാരങ്ങൾ.
ഡിസംബർ 18-ന് പ്രിയദർശിനി കോളേജിൽ വച്ചു വിപുലമായ പരിപാടികളോടെ പ്രശസ്ത അതിഥികൾ പുരസ്കാര ദാനം നടത്തും എന്നു പത്രപ്രവർത്തകനും, സംവിധായകനുമായ റഹിം പൂവാട്ടുപറമ്പു പത്രസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്രസംവിധായകനും നിർമാതവുമായ സമദ് മങ്കട, നടൻ മാമുകോയ, സാഹിത്യകാരൻ ശത്രുഘനൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രസ് ക്ലബ്ബിന്‍റെ സ്ഥാപകഅംഗം അന്തരിച്ചു
Next post വൈദ്യരത്ന പുരസ്ക്കാരം പന്നിയോട് സുകുമാരൻ വൈദ്യർക്ക്