December 13, 2024

ഒന്നു വിളിച്ചാൽ മതി മിനിട്ടുകൾക്കുള്ളിൽ അമ്മമണമുള്ള പൊതിച്ചോർ

Share Now

പൊതിച്ചോർ വീട്ടുപടിക്കൽ എത്തും.പദ്ധതിക്ക് തുടക്കമായി.

തിരുവനന്തപുരം: നഗര ജീവിതത്തിൻെറയും ഓഫീസ്‌ തിരക്കുകളുടെയും അലട്ടലുകൾക്കും ആവലാതികൾക്കുമിടയിൽ നാട്ടുരുചികൾ മണക്കുന്ന ഉച്ചയൂണു ഇനി ഓർമ്മകളിൽ മാത്രമല്ല 8078064870 എന്ന നമ്പറിലേക്ക്  വിളിച്ചാൽ മതി.  മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങൾ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ  ചേർത്ത്‌  ഊണ് രാവിലെ തന്നെ ഇനി വീട്ടുപടിക്കലെത്തും.   
കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി സതീഷ്‌ എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന്റെ ആശയമാണ്‌ ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി എത്തുന്നത്. ജൈവ ഉൽപ്പന്നങങൾ മാത്രമാണ്‌ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌. കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേർന്ന പാചക എണ്ണയോ മറ്റു വസ്‌തുക്കളോ ഉപയോഗിക്കുന്നില്ല എന്നതും പ്രത്യേകതയാണ്.രാവിലെ 7 മണി മുതൽ 9 മണിവരെയുള്ള സമയങ്ങളിൽ വീടുകളിലും ഫ്ലാറ്റുകളിലും പൊതിച്ചോറുകൾ എത്തിക്കാനാണ് സജീജകരണങ്ങൾ. മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ്‌ ഈ ഉദ്യമത്തിന് പിന്നിൽ.പുതിയ പദ്ധതിയുടെ ആദ്യ പൊതിച്ചോറ് വിതരണം കെ.ഐ.ഡി.സി ചെയർമാൻ കൂടിയായ ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു.   SYIndia യാണ്‌ 60 രൂപക്ക് പൊതിച്ചോർ വിതരണം നടത്തുക. 

ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേർക്ക് തൊഴിൽ നൽകുവാനും വനിതകൾ ഉൾപ്പടെ നിരവധി പേർക്ക്‌ ഉപജീവനം നടത്താനും കഴിയും വിധമാണ്‌ ഉച്ചയൂണ്‌ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നതെന്ന്‌ ഐ.ബി സതീഷ്‌ എംഎൽഎ.പറഞ്ഞു. ഇത്തരത്തിൽ നിരവധി സംരംഭങ്ങൾ കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പളംവൈകിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ചു റിലേ സത്യാഗ്രഹം അഞ്ചാം ദിവസം
Next post മിന്നലേറ്റ് അപകടം കുടുംബത്തിലെ കുട്ടി ഉൾപ്പടെ  നാലുപേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു