പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അവിശ്വാസം പാസായി
ഇടതു പക്ഷം ഭരണ തുടർച്ച നേടി അധികാരത്തിൽ ഏറിയ പൂവച്ചൽ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കോൺഗ്രസ് കൊണ്ട് വന്ന അവിശ്വാസം പാസായി.രാവിലെ 11 മണിക്ക് ചർച്ചക്കെടുത്ത വിഷയം രണ്ടു മണിക്കൂറോടെ വോട്ടെടുപ്പിന് വച്ചു. നിലവിൽ സിപിഎം 6 ..സിപി ഐ 3.. കോണ്ഗ്രസ് 7, സ്വതന്ത്ര 1 ബിജെപി ആറു എന്നിങ്ങനെ ആയിരുന്നു.
അവിശ്വാസത്തിൽ.7 കോൺഗ്രസ് അംഗവും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും,ബിജെപിയുടെ 6 അംഗങ്ങളും വോട്ടു ചെയ്തതോടെ 9 എതിരെ 14 നു അവിശ്വാസം പാസായി.
ബി ജെ പിയുമായി നീക്കുപോക്കുകൾ ഒന്നും ഉണ്ടായിട്ടില്ല വിഷയം അവതരിപ്പിക്കുമ്പോൾ പഞ്ചായത്തിന്റെ പൊതുവായ പ്രശ്നം എന്നു അവരും കണ്ടു വോട്ടു ചെയ്തു എന്ന് മാത്രം എന്നു കോൺഗ്രസ് അവിശ്വാസം വിജയിച്ചതിനെ കുറിച്ചു പ്രതികരിച്ചു.
അവിശുദ്ധ കൂട്ടു കെട്ടിലൂടെ ജനവിശ്വാസത്തിൽ അധികാരത്തിൽ എറിയവരെ കള്ളപ്രചാരണം നടത്തി അവിശ്വാസം കൊണ്ടുവരുകയായിരുന്നു എന്ന് ഇടതുപക്ഷം പ്രതികരിച്ചു.
കോണ്ഗ്രെസുമായി കൂട്ടുചേരൽ അല്ല.. ബിജെപിയെ സംബന്ധിച്ചു. പഞ്ചായത്തിൽ അർഹമായ തൊഴിൽ ദിനം പോലും നൽകാൻ സാധിക്കാത്ത ഒരു ഭരണ സമിതിയാണ് പാഞ്ചായത്തിൽ ഉള്ളത് ഇതുകൂടാതെ അനവധി കെടുകാര്യസ്ഥതയും ചൂണ്ടിക്കാണിക്കാൻ ആകും ഇതിനെതിരെ ആണ് ബിജെപി നിലപാട് എന്നു ബിജെപി അവിശ്വാസം പിന്തുണച്ച ശേഷം പ്രതികരിച്ചു.
ഇനി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ആരു ആരെ പിന്തുണക്കും .കോൺഗ്രസിന് നൽകിയ പിന്തുണ ആ ഘട്ടത്തിലും ബിജെപി സ്വീകരിച്ചാൽ പൂവച്ചൽ പഞ്ചായത്തിലെ പുതിയ ചരിത്രം ആകും ഭരണം.