പൂരാടത്തിനു ഈ പാച്ചില്ലെങ്കിൽ ഉത്രാടത്തിനു ഇനിയിന്നു പൊളിച്ചടുക്കും
പൂരാട പാച്ചിൽ സൂപ്പർ ലാപ്
ഉത്രാടത്തിനു മുന്നേ പാഞ്ഞു മലയാളികൾ.
പ്രളയവും മഹാമാരിയും ഒക്കെ പിടിമുറുക്കി കഴിഞ്ഞ രണ്ടുകൊല്ലം മലയാളികൾ ശ്വാസമടക്കി പിടിച്ചു കൊണ്ടാടിയ ഓണം ഇത്തവണ കൈവിട്ട കളിയായി.തിരുവോണത്തിന് രണ്ടു നാൾ മുന്നേ കിട്ടിയ അവധിയും ആളുകൾ കാര്യമായി തന്നെ ആഘോഷിക്കുന്നു. ഉത്രാട പാച്ചിലിനു ഒരുമുഴം മുൻപേ എന്ന കണക്കിനാണ് നിരത്തുകളിൽ കാണുന്ന കൂട്ടം. നിയന്ത്രണങ്ങളോടെ ഓണാഘോഷത്തിന് അനുമതി എന്ന കച്ചിത്തുരുമ്പാണ് നഗരങ്ങളിലും ഗ്രാമീണമേഖലകളിലും ആളുകൾ സദ്യവട്ട സാമഗ്രികൾ വാങ്ങാനും പുത്തനുടുപ്പുകൾ വാങ്ങാനും അത്തമൊരുക്കാൻ പൂക്കളുടെ പുറകെയും ഒക്കെ പാച്ചിൽ നടത്തുന്നത്.നിശ്ചിത അളവിൽ ആളുകളെ കടക്കുള്ളിൽ പ്രവേശിക്കാവു എന്നതൊന്നും ഒരിടത്തും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്. ചെറുതും വലതുമായ കടകളിൽ എല്ലാം തന്നെ നിന്നു തിരിയാൻ ഇടമില്ല. സ്ഥാപനങ്ങൾക്ക് മുന്നിലും വഴിയരികിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് ഇടക്കെപ്പോഴെങ്കിലും സുഗമമായി പോകാൻ സൗകര്യം കിട്ടിയാലയെന്ന കണക്കിനാണ്.
പോലീസും ഹോംഗാർഡുകളും ഉൾപ്പടെ നിയന്ത്രണത്തിനായി അടവുകൾ പലതു പയറ്റി തളർന്ന് മാറി നിന്ന് കാഴ്ചക്കാരാകുന്ന സ്ഥിതിയും കാണാനായി.പച്ചക്കറി,ബേക്കറി,വസ്ത്ര വ്യാപാര ശാലകൾ,ഗൃഹോപകരണ വില്പനകേന്ദ്രങ്ങൾ എല്ലാം മഹാമാരിയുടെയും പ്രളയത്തിന്റെയും പിടിയിലമർന്ന നാട്ടിലേതു എന്ന് തോന്നാത്ത വിധമാണ് തിരക്ക്.കഴിഞ്ഞ രണ്ടുവര്ഷക്കാലത്തെ പഞ്ഞ കാലങ്ങൾ എല്ലാം വ്യാപാരികൾക് ഇത്തവണ സമൃദ്ധിയുടെ വർഷമാകും എന്നത് സംശയമില്ല.പരസ്യവിളംബരവും ഓണം ഓഫാറുകളും എല്ലാം കൊറോണക്കാലം എന്നത് മറന്നു ആളുകൾ കുടുംബത്തോടെ തന്നെ ഇവിടങ്ങളിലേക്ക് എത്തുന്നു.
വഴിയോര കച്ചവടവും എല്ലായിടത്തും സജീവമാണ്.കഴിഞ്ഞ വര്ഷങ്ങളിലെ അപേക്ഷിച്ചു ഉണ്ടായിട്ടുള്ള വിലവർദ്ധനവ് ഒന്നും കാര്യമായി ബാധിച്ച മട്ടില്ല .കടകളിൽ നിന്നും വിരലുകൾക്ക് ഭാരം താങ്ങാനാകാതെ നിലത്തു മുട്ടുന്ന നിറഞ്ഞ കവറുകളുമായി നിറഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങുന്നവരെ കാണുമ്പോൾ തന്നെ ഇതൊന്നും ഞങ്ങൾക്ക് ഏശില്ല എന്ന വെളിപ്പെടുത്തലാണ്. കൈകുഞ്ഞുമുതൽ ഈ തിക്കിത്തിരക്കുകൾക്കിടയിൽ വർണ്ണമനോഹര കാഴ്ചകളിൽ ചിണുങ്ങലും പാല്പുഞ്ചിരിയുമായി ഉണ്ട്.വ്യഴാഴ്ച പത്തുമണിയോടെ തുടങ്ങിയ ഓട്ടപാച്ചിൽ രാത്രി വൈകിയും തുടരുകയാണ്.ഇനിയിന്നു ഉത്രാട പാച്ചിൽ.