March 22, 2025

കെആര്‍ മീരയ്‌ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍

Share Now

കെആര്‍ മീരയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. കെആര്‍ മീരയ്‌ക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ഭയമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. പരാതി നല്‍കിയിട്ടുണ്ട് സാക്ഷിപത്രം നല്‍കാന്‍ പൊലീസ് തയ്യാറാകുന്നില്ല. പുരുഷന്മാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് പൊലീസിന് ആവേശമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സാഹിത്യകാരി കെആര്‍ മീരയ്ക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയിരുന്നു. കൊലപാതക പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.

അതേസമയം പുരുഷ കമ്മീഷന്‍ രൂപീകരിക്കുന്നതിനായി 50 എംഎല്‍എമാരെ കണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നടി നല്‍കിയ പരാതിയില്‍ പതിനെട്ടാം തീയതി വരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടയില്‍ ഹാജരായാല്‍ മതി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും രാഹുല്‍ ഈശ്വര്‍ മറുപടി നല്‍കിയില്ല. അടുത്ത ദിവസം വീണ്ടും ഹാജരാവും എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Previous post തൃശൂരിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ
Next post വിഴുപ്പലക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ.. താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്, പകര്‍പ്പവകാശങ്ങളും കൊടുക്കേണ്ടി വരും: സാന്ദ്ര തോമസ്