February 7, 2025

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

Share Now

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

29കാരനായ സഞ്ചുവെന്ന തീർത്ഥാടകനാണ് പരുക്കേറ്റത്. പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോലാജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധന. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തെക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർദ്ധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു’; പരിഹസിച്ച് മസ്‌ക്
Next post തിരുവല്ലയിൽ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്