January 16, 2025

ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

Share Now

തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി വനംവകുപ്പിന് കൈമാറി.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ റോഡിൽ പച്ചക്കാട് കുറ്റിപ്പുറത്ത് ഷാജിയുടെ പുരയിടത്തിൽ നിന്നാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.നാട്ടുകാർ അറിയിച്ചതനുസരിച്ചു പാമ്പ് പിടിതക്കാരൻ മുതിയാവിള രതീഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. പത്തു കിലോയോളം ഭാരവും ഒൻപതു വയസ് പ്രായവുമുള്ള പെരുംപാമ്പാണ്‌ എന്നു രതീഷ് പറഞ്ഞു.മുൻപും പ്രദേശത്തു മഴക്കാലത്തു തോട്ടിലൂടെ ഒഴുകിയെത്തുന്ന പെരുമ്പാമ്പ് വളർത്തു മൃഗങ്ങളെ കടിക്കുകയും ഭക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.പാമ്പിനെ വനം വകുപ്പ് കൊണ്ടുപോയി.ഇതിനെ പിന്നീട് ഉൾകാട്ടിൽ തുറന്നു വിടും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് പ്രോട്ടോക്കോൾ ലംഘനം തടയാൻ ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാർ
Next post ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും.