January 19, 2025

കാൽനടയാത്ര പോലും ദുസ്സഹമായി റോഡിൽ വാഴ നാട്ടു പ്രതിഷേധം

Share Now

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കിള്ളി മൂങ്ങോട് മണലി മേച്ചിറ റോഡ് കാലങ്ങളായി പൊട്ടിപൊളിഞ്ഞുകിടന്നിട്ടും പരിഹാരമില്ല എന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ സംഘടിച്ചു റോഡിൽ വാഴനട്ടു .അപകടങ്ങൾ ഇവിടെ നിത്യ സംഭവമായി മാറുകയും കാൽനടയാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് ഇതെല്ലം ചൂണ്ടിക്കാട്ടി പരാതികൾ നൽകിയത്. എന്നിട്ടും റോഡിൻറെ ശോചനീവസ്ഥക്ക് നടപടിയാകാത്തതാണ് ഇത്തരത്തിൽ പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്.ഏഴുവർഷത്തിൽ അധികമായി റോഡ് തകർന്നിട്ടു.

കാലാവസ്ഥ വ്യതിയാനം വരുന്ന മുറക്ക് മഴപെയ്തു ഇവിടെയെല്ലാം കുളമായി മാറും.ടാർ എല്ലാം തകർന്നു വലിയ ഗർത്തങ്ങളായി മാറും.വേനൽ ആകുന്നതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റലുകൾ എല്ലാം ഇളകി തെറിച്ചു വീണ്ടും അപകടകെണിയാകും ഈ റോഡ്.വലുതും ചെറുതുമായി നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. രാത്രി കാലങ്ങളിൽ റോഡിനു വശത്തു താമസിക്കുന്നവർക്ക് രക്ഷപ്രവർത്തനം നിത്യ കർമ്മമായി മാറിയിരിക്കുകയാണ്.നിത്യവും ഇതുവഴി സഞ്ചരിച്ചു കൊറോണ വ്യാപനത്തെ തുടർന്ന് വരുമാനം നിലച്ചിരിക്കുന്നു സാഹചര്യത്തിൽ വാഹനങ്ങൾ അറ്റകുറ്റ പണി ചെയ്യാൻ കോഡ് തുക എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് പലരും. ഇതിനു ശാശ്വത പരിഹാരം കാണാൻ ഇനിയെങ്കിലും അധികൃതർ തയാറാകണമെന്നു ആവശ്യമാണ് ഇവിടുത്തുകാർക്ക് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇരുചക്ര വാഹനവും കെ എസ് ആർ റ്റി സി ബസും ഇടിച്ച് അപകടം. യുവാവിന് ഗുരുതര പരിക്ക്.
Next post മത്സ്യതൊഴിലാളിയ്ക്ക് പൂർണപിന്തുണയുമായി ശോഭ സുരേന്ദ്രൻ .