February 7, 2025

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന പതിനാറുകാരി മരിച്ചു

Share Now

തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ഇതോടെ റിസർവോയറിൽ വീണ് പരിക്കേറ്റ 4 പെൺകുട്ടികളിൽ 2 പേർ മരണത്തിന് കീഴടങ്ങി. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന മരിച്ചിരുന്നു.

ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് ആൻ ഗ്രേസിന്റെ മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടെ മരിച്ചിരുന്നു. അതിനിടെ അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾ സുഹൃത്തിന്‍റെ വീട്ടില്‍ പെരുനാള്‍ ആഘോഷത്തിനെത്തിയത്. തിങ്കളാഴ്ചയാണ് ഇവർ പീച്ചി ഡാം റിസര്‍വോയറില്‍ അകടപ്പെട്ടത്. റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ പെട്ടന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശിനീ അലീന പുലര്‍ച്ചെയോടെ മരിച്ചു. അതേസമയം ചികിത്സയിലുള്ള കുട്ടികളെ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെയ്യാറ്റിന്‍കരയില്‍ ഗോപന്റെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നു; മകനും ബിജെപി നേതാവും പൊലീസ് സ്റ്റേഷനില്‍
Next post ബോച്ചെ ജയിലില്‍ പോയത് കണ്ടപ്പോള്‍ വിഷമം തോന്നി, ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നേ ഞാന്‍ പറയൂള്ളു: ഷിയാസ് കരീം