January 16, 2025

മേൽപാലത്തിലൂടെ യാത്ര അപകട കെണി

Share Now

കണ്ണൂർ – പാപ്പിനിശ്ശേരി മേൽപ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ, അതീവ ജാഗ്രത പുലർത്തിയില്ല എങ്കിൽ അപകടം ഉറപ്പ്.

പഴയങ്ങാടി-പിലാത്തറ – പയ്യന്നൂർ റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലം അശാസ്ത്രീയ നിർമ്മാണം കാരണം ശോച്യാവസ്ഥയിൽ ആണ് . പാലം നിർമ്മാണത്തിലെ അപാകതകൾ മാധ്യമങ്ങളും, നാട്ടുകാരും പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട് എങ്കിലും ഇതിനോട് അവഗണനയാണ്.

റോഡിനിരുവശവും കൈവരിക്ക് സമീപം കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. മഴക്കാലമായാൽ കുഴിയിൽ വെള്ളം നിറഞ്ഞ് ശ്രദ്ധ പതിയാതെ വരും. ടൂ വീലർ യാത്രക്കാർക്കാണ് ഏറെ ഭീഷണി. കുഴിയിൽപെട്ട് തെന്നി വീണ് അപകടം വരാൻ സാധ്യത ഏറെയാണ്.

കൈവരിക്ക് പൊക്കം കുറവായതിനാൽ മുകളിൽ നിന്ന് നേരെ താഴേക്കാവും പതിക്കുക. മാത്രവുമല്ല പരിചയമില്ലാത്ത ഡ്രൈവർമാർ കുഴികണ്ട് പെട്ടെന്ന് വാഹനം വെട്ടിക്കുക വഴി അപകടത്തിൽ പെടാനും ഇടയുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയുകയും ദുരന്തം വരുന്നതിനേക്കാൾ മുമ്പേ പരിഹാരം കാണുകയും വേണമെന്നാണ് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രമോ വീഡിയോയുടെ ഉദ്‌ഘാടനം
Next post സാമ്പത്തിക രംഗത്ത് സർക്കാരിനെപ്പോലെ തന്നെ സംഭാവന ചെയ്യാൻ പറ്റുന്നതാണ് സഹകരണ മേഖല;വി എൻ വാസവൻ