ഇതാണ് അതിർവരമ്പില്ലാത്ത ജന സേവനം.അപകടത്തിൽ പെട്ടയാൾക്ക് രക്ഷകനായി പ്രസിഡന്റ്
ആംബുലൻസായി പാഞ്ചായത് വാഹനം കാര്യങ്ങൾ നിയന്ത്രിച്ചു പാഞ്ചായത് പ്രസിഡന്റ്.
കള്ളിക്കാട്: അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകനായി എത്തിയത് പഞ്ചായത്ത് പ്രസിഡന്റ്.സംഭവ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടയാളെ കിലോമീറ്ററുകൾ ഇപ്പുറത്ത് ആംബുലൻസ് ലഭിക്കുന്നിടം വരെ എത്തിച്ചു സമയോചിതമായ സേവനം നടത്തി പാഞ്ചായത് പ്രസിഡന്റ്.
കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറാണ് തന്റെ പഞ്ചായത്തിന്റെ അതിരു കാക്കുന്ന അമ്പൂരി പഞ്ചായത്തിലും രക്ഷകനായി എത്തിയത്.പ്ലാവൂർ ഡിവൈൻ മേഴ്‌സി ഓൾഡേജ് ഹോമിലെ അന്തേവാസികൾക്ക് തിരുവോണ നാളിൽ ഓണക്കോടിയും ഭക്ഷ്യ ധന്യ കിറ്റും ഓണസദ്യയും ഒക്കെ സമ്മാനിച്ച ഇവിടെ സ്ഥിരം സന്ദര്ശകനായ പന്ത ശ്രീകുമാർ തിരികെ വീട്ടിൽ 3.30 ഓടെ എത്തിയപ്പോളാണ് സഹായം അഭ്യർഥിച്ചു വിളിയെത്തിയത്.
അമ്പൂരി തട്ടാൻ മൂക്കിൽ ബൈക്ക് ഹമ്പിൽ ചാടി നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിൽ പതിക്കുകയും ബൈക്ക് യാത്രികനായ കടയാലുംമൂട് സ്വദേശി ക്രിസ്തുരാജിന് കണ്ണിന്റെ ഭാഗത്തു നിന്നും മൂക്കിൽ നിന്നും രക്തം വാർന്നു കിടക്കുകയായിരുന്നു.ബന്ധു വീട്ടിൽ നിന്നും മടങ്ങിയപ്പോയപ്പോഴാണ് അപകടം ഉണ്ടായത്.
നാട്ടുകാര് ആംബുലൻസിനു ശ്രമിച്ചു എങ്കിലും ലഭിക്കാത്തയതോടെ ആണ് പന്ത ശ്രീകുമാറിന്റെ ഫോണിൽ വിളിയെത്തിയത്. ഇദ്ദേഹം ചിലരെ വിളിച്ചു എങ്കിലും ആംബുലൻസ് കിട്ടില്ല എന്നു സന്ദേശം വന്നതോടെ മറ്റൊന്നും ആലോചിക്കാതെ പാഞ്ചായത് വാഹനവുമായി പ്രസിഡന്റ് നേരിട്ടു സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.പ്രസിഡന്റ് തന്നെ പുറത്തിറങ്ങി അപകടത്തിൽ പ്പെട്ടയാളെ വാഹനത്തിലേക്ക് കയറ്റാൻ മുൻകൈ എടുത്തു.തുടർന്ന് വാഹനം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.ഇതിനിടെ നടത്തിയ ശ്രമഫലമായി നെയ്യർഡാമിൽ എത്തിയപ്പോൾ ആംബുലൻസ് എത്തുകയും അപകടത്തിൽപ്പെട്ടയാളെ അതിലേക്ക് മാറ്റി മെഡിക്കൽ കോളേജിലേക് അയച്ചു.
ക്രിസ്തുരാജ് മെഡിക്കൽ കോളേജിൽ ഐസിയുവിലാണ് ആപത്തു ഉണ്ടാകുമ്പോൾ അവിടെ ആര് എന്നു നോക്കാതെ ഓടിയെത്തി കഴിയുന്ന സഹായം എത്രയും പെട്ടെന്ന് തന്നെ നൽകുക എന്നതാണ് പ്രധാനം അവിടെ പരിധികളും മറ്റു കാര്യങ്ങളും നോക്കി സമയം കളഞ്ഞാൽ ഒരു ജീവന്റെ വിലയാകാം അത്. അതിനാൽ തിരുവോണ നാളിൽ ചെയ്ത ഏറ്റവും നല്ല കാര്യാമായി തോന്നുന്നു എന്നും അതിന്റെ സംതൃപ്തി ഉണ്ടെന്നും പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാർ പ്രതികരിച്ചു.