December 13, 2024

വഴിമുട്ടിയവർക്ക്  വഴിയൊരുക്കി പഞ്ചായത്ത് അംഗം.

Share Now

ആര്യനാട്

വഴിമുട്ടിയ അൻപതോളം കുടുംബത്തിന് സഞ്ചാര യോഗ്യമായ വഴി ഒരുക്കാൻ നേതൃത്വം നൽകി പഞ്ചായത്ത് അംഗം.ആര്യനാട് ഗ്രാമപ്പഞ്ചായത്ത് ഈഞ്ചപുരി വാർഡിലെ കൊടുംകന്നിയിൽ ആണ് പഞ്ചായത്ത് അംഗം ഈഞ്ചപുരി രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരുമയിൽ 400 മീറ്ററോളം ദൂരത്തിൽ ആറു മീറ്റർ വീതിയിൽ വഴി ഒരുങ്ങിയത്. ജനകീയ കമ്മിറ്റി ആണ് ചുക്കാൻ പിടിക്കുന്നത്. ആദ്യ ഘട്ടം എന്ന നിലക്ക് പൂർണ്ണമായും റോഡിന്റെ ചിലവും ജോലികളും എല്ലാം നാട്ടുകാർ തന്നെ ചെയ്യും ആവശ്യമായ വഴി വിട്ടു നൽകി  സ്കൂൾ ആശുപത്രി ഇതര ആവശ്യങ്ങൾ എന്നിവക്കൊക്കെ കാലങ്ങളായുള്ള ദുരിതത്തിന് വിരമാമിടുകയാണ് ഇവർ. ഒറ്റപ്പെട്ടു കിടന്ന ഒരു പ്രദേശത്തിനാണ് ഇതോടെ  ശാപമോക്ഷം ആകുന്നത്.വഴി തെളിച്ചു സഞ്ചാര യോഗ്യമാക്കിയാൽ അടുത്ത ഘട്ടം ടാറിങ് ആണ്.ഇതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തീരുമാനം ആകാനാണ് ഒരുങ്ങുന്നത് എന്നു ഈഞ്ചപുരി രാജേന്ദ്രൻ പറഞ്ഞു.റോഡ് എന്ന സ്വപ്നം യാഥാർഥ്യം ആകുന്നതോടെ കിലോമീറ്ററുകൾ ചുറ്റി കറങ്ങി  ആര്യനാട് പോകുമായിരുന്ന ഇവർക്ക് നിമിഷ നേരം കൊണ്ട് ആര്യനാട് എത്താം എന്നാലും ചൊക്കാം തേനി വള്ളക്കടവിൽ പാലം എന്ന സ്വപ്നം കൂടെ യാഥാർഥ്യം  ആയാലെ ഇപ്പോൾ നിർമിക്കുന്ന റോഡിന്റെ യാഥാർത്ഥ പ്രയോജനം ഇവർക്ക് ലഭിക്കുകയുള്ളു.എന്തായാലും രണ്ട് ദിവസത്തെ കഠിനാധ്വാനം കൂടെ കഴിയുമ്പോൾ  ഇവരുടെ സ്വപ്നം വഴിയുടെ ഒരു ഘട്ടം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post 23 കുട്ടികൾ ആദ്യ കുർബ്ബാന സ്വീകരിച്ചു
Next post ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. ഒരാൾ അറസ്റ്റിൽ.