November 13, 2024

വഴിയോര കച്ചവടവും അനധികൃത ഇറക്കി കെട്ടും ഒഴിപ്പിച്ച് പഞ്ചായത്ത്.

Share Now


കയർത്തും എതിർത്തും ചിലർ രംഗത്ത് ഒടുവിൽ തീരുമാനം നടപ്പാക്കി പഞ്ചായത്ത്കാട്ടാക്കട:പൂവച്ചൽ ഗ്രാമ പഞ്ചായത്തിന് കീഴിലെ അനധികൃത ഇറക്കി കെട്ടുകളും വഴിയോര കച്ചവടവും ഒഴിപ്പിച്ച് പഞ്ചായത്ത് നടപടി.രാവിലെ എഴുമണിയോടെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനിതാ പൊലീസ് ഉൾപ്പടെ നൂറോളം പൊലീസും ഒഴിപ്പിക്കൽ നടപടിക്കായി എത്തിയത്.കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് മുന്നിലെ വഴിയോര കച്ചവടക്കാർ സ്വന്തം നിലയിൽ തന്നെ കച്ചവടത്തിനായി കെട്ടിയിരുന്ന തടി ഉരുപ്പടികൾ ഉൾപ്പടെ സാധന സാമഗ്രികൾ എല്ലാം നീക്കം ചെയ്തത്. എന്നാൽ ചൂണ്ടുപലകയിൽ സ്വകാര്യ ലാബിനും പൂട്ടിക്കിടക്കുന്ന സ്വകാര്യ ആശുപത്രിക്കും മുന്നിലുള്ള പഴക്കടയിൽ ഇറക്കി കെട്ടു നീക്കം ചെയ്യാൻ ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോട് കയർത്തു കൊണ്ട്  വീഡിയോ ചിത്രീകരിക്കാൻ ശ്രമം നടത്തി.സെക്രട്ടറി മോശമായി സംസാരിച്ചു എന്നാരോപിച്ചാണ് ഇയാൾ പഞ്ചായത്ത് അധികൃതരോട് കയർത്തുകൊണ്ടു ചാടിയിറങ്ങിയത്.പൂവച്ചൽ പാഞ്ചായത് വഴിയോര കച്ചവടം നടത്തുന്നതിൽ ചൂടുപലക ജങ്ഷനിൽ ഈ സ്ഥലത്താണ് അപകടങ്ങൾ പതിയിരുന്നത്. നിരവധി തവണ പാഞ്ചായത് ഇവിടെ അറിയിപ് നല്കിയെങ്കികും അവഗണിച്ചിരുന്നു. തുടർന്നാണ്  വഴിയാത്രക്കാര്ക്ക് തടസം ചെയ്ത കച്ചവടം ചെയ്യുന്നത് അവസാനിപ്പിച്ചു ഇറക്കികെട്ടുകൾ നീക്കം ചെയ്യാൻ അധ്യപ്പെട്ടത്.ഇതാണ് പ്രശ്നം സൃഷ്ടിച്ചത്. ഓടുവിൽ പാഞ്ചായത് പ്രസിഡന്റ് സെക്രട്ടറിയ മറ്റു ഉദ്യോഗസ്ഥർ  എന്നിവർ ചേർന്നു ഇദ്ദേഹത്തെ കാര്യം ബോധ്യപ്പെടുത്തുകയും.ചെയ്തു.ഇതിനു സമീപം സർവീസ് സെൻറ്ററിൽ ടാങ്കിൽ നിറച്ച വെള്ളം സ്വകാര്യ പുരയിടം വഴി മോട്ടോർ വച്ച് പമ്പ് ചെയ്തു റോഡിലേക്കിറക്കിയത് കണ്ടെത്തുകയും ഇതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.ഇവിടെ നിന്നും ഒഴുകി വിട്ട വെള്ളം റോഡിലെ ശോചനീയവസ്ഥക്ക് ആക്കം കൂട്ടി. നക്രാംചിറയിൽ  അനധികൃത കെട്ടുകളും വഴിയോര കച്ചവടവും പഞ്ചായത് ഒഴിപ്പിക്കുന്നതിനിടെ ചിലർ തടസ്സവുമായി എത്തി. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പ്രശ്നം പരിഹാരം കണ്ടു.വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീടിടിഞ്ഞു തകർന്നു
Next post മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു