December 9, 2024

പാലോട് മേള തിരിതെളിഞ്ഞു

Share Now

പാലോട് :
അറുപതാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാ, വ്യാപാര മേളയ്ക്കും തിരിതെളിഞ്ഞു. മേള നഗരിയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഭദ്രദീപം തെളിച്ചു. കന്നുകാലിച്ചന്തയുടെയും പുസ്തകോത്സവത്തിന്റെയും പ്രവർത്തനോദ്ഘാടനവും നടന്നു. രക്ഷാധികാരി ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി കെ സുധിയുടെ കഥാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു. എൻ ഷൗക്കത്തലി,
സി ജെ രാജീവ്, എച്ച് അഷറഫ്, ഇല്യാസ് , പ്രോഗ്രം കൺവീനർ ഇ ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു.

വൈകിട്ട് പ്രദർശന – വിപണന സ്റ്റാളുകളും കലാപരിപാടികളും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഡി കെ മുരളി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ , പാലോട് രവി , വിപി ഉണ്ണികൃഷ്ണൻ ,
ആനാട് ജയൻ , വി വി രാജേഷ്, ശൈലജാ രാജീവൻ,. പി എസ് മധു, ഡി രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.


ബുധൻ രാവിലെ10 ന് ക്യാൻസർ രോഗ പരിശോധനാ ക്യാമ്പ് , വൈകിട്ട് 5 ന് ശരീര സൗന്ദര്യ മത്സരം, രാത്രി 9 ന് കെപിഎസിയുടെ നാടകം – അപരാജിതർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പച്ചപ്പിനെത്തേടി ആനവണ്ടി യാത്ര @125: ഉള്ളസഭേരിയുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ
Next post വിദ്യാഭ്യാസ മേഖലയിൽ പലതും പുറം മോടി മാത്രം; കെപിഎസ്ടിഎ