January 15, 2025

പള്ളിക്കൂടം ഇഷ്ടമരം ചലഞ്ചിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു.

Share Now

ഇഷ്ടമരംചലഞ്ചിന്റെ  ആഭിമുഖ്യത്തിൽ ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് വൃക്ഷ തൈയെത്തിച്ച് മരം നടീക്കുന്ന പദ്ധതിയായ പള്ളിക്കൂടം ഇഷ്ട മര ചലഞ്ചിന് മൂവാറ്റുപുഴ എം.ഐ.ഇ.റ്റി ഹൈസ്ക്കൂളിൽ തുടക്കം കുറിച്ചു. മരം നടിലിന്റെ സംസ്ഥാന തല ഉദ്ഘാടനം മൂവാറ്റുപുഴ അഞ്ചാം വാർഡ്‌ വാർഡ് കൗണസിലർ പി.വി രാധാകൃഷ്ണൻ നിർവ്വഹിച്ചു. വിമൻസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പാൾ സബാഹ് ആലുവ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാദിതിഥിയായ എട്ടാം വാർഡ് കൗൺസിലർ ഫൗസിയ അലി ആശംസയർപ്പിച്ചു.

മാറാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ഇഷ്ട മരചലഞ്ച് സ്ഥപകനുമായ ബാബു തട്ടാർ കുന്നേലിൽ നിന്നും വ്യക്ഷതൈകൾ സ്കൂൾ ഹെഡ്‌മിസ്ട്രസ് ബിജിന കെ കരിം എറ്റു വാങ്ങി. ചടങ്ങിൽ പ്രകൃതി സ്നേഹിയും സ്കൂൾ കോർഡിനേറ്ററുമായ അധ്യാപകൻ പി വർക്കിയെ പൊന്നടണണിയിച്ചു ആദരിച്ചു. 2021 വന മഹോത്സവത്തോടനുബന്ധിച്ച് കേരളവനം – വന്യജീവി വകുപ്പിൽ നിന്നും സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എറണാകുളം പെരുമ്പാവൂർ റേയ്ഞ്ച് നിന്നും ശേഖരിച്ച . വൃക്ഷത്തൈകൾ പരിപാലിച്ച് ആവശ്യ കാർക്ക് എത്തിച്ചു നല്കി പദ്ധതി നടപ്പിലാക്കുന്നു.

 പ്രകൃതിക്ക് തണലേകുന്ന സന്തോഷ ദിനം പ്രകൃതിയോടൊപ്പം ആഘോഷിക്കുന്ന ഇഷ്ട മര ചലഞ്ചിൻ്റെ ഭാഗമായി വൃക്ഷ ത്തൈ നട്ട് ആഘോഷമാക്കാൻ വിശേഷ ദിവസം ഒരു ഇഷ്ട മരം നടു… 974723 2744 എന്ന നമ്പറിൽ ഫോട്ടോ അയച്ച് തന്ന് ഇതിൻ്റെ ഭാഗമാകാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് പോറ്റിക്ക് ആചര്യ ശ്രീ മഹന്ദ് ശ്രേഷ്ഠ പുരസ്‌കാരം
Next post ആറ്റിങ്ങല്‍ സംഭവം : പോലീസ് ഉദ്യോഗസ്ഥയെ കൊല്ലം സിറ്റിയിലേയ്ക്ക് മാറ്റി