December 13, 2024

പഠനാ ലിഖ്നാ അഭിയാൻ പഞ്ചായത്ത് തല പ്രവേശനോത്സവം

Share Now


കാട്ടാക്കട

കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് “പഠന ലിഖ്നാ അഭിയാൻ” പദ്ധതിയുടെ ഭാഗമായി തുടർ സാക്ഷരതാ ക്ലാസുകളുടെ പഞ്ചായത്ത് തല പ്രവേശനോത്സവം 2022 ഫെബ്രുവരി 8, 3 pm ന് അഗസ്ത്യവനം ചോനാംപാറ സെറ്റിൽമെന്റിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്എസ് . രതികയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ അഡ്വ: വി. രാജീവ് പാഠപുസ്തക വിതരണം നടത്തി. ബ്ലോക്ക് മെമ്പർ വി. രമേശ് സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീദേവി സുരേഷ് സ്വാഗതമാശംസിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ,രശ്മിഅനിൽ, ആർ. സമീനാബീവി എന്നിവർ ആശംസകളർപ്പിച്ചു. നോഡൽ പ്രേരക് പൂവച്ചൽ രാജീവ്, ഡോ വി എസ് .ജയകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഊരുമൂപ്പൻ മാധവൻകണി, കുട്ടി മാത്തൻകാണി, അരുവിഅമ്മ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. മുഴുവൻ പഠിതാക്കൾക്കും പാഠപുസ്തകവും വിതരണം ചെയ്തു. പ്രമോട്ടർമാരായ വസന്ത, ദീപിക, രാഹുൽ,മഹേഷ് പ്രേരക്മാരായ അജിതാരാജി, അമ്പിളി,പഠനമുറി ഫെസിലിറ്റേറ്റർ രേഷ്മ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു പഴയ പ്രണയ കഥ’ യുമായി 14 ന് ഇവർ എത്തുന്നു
Next post പൊതു മരാമത്തിൽ പൗരൻ  കാഴ്ചക്കാരനായി നിക്കാതെ കാവൽകാരനാകുന്നു.മന്ത്രി മുഹമ്മദ് റിയാസ്