January 16, 2025

നെൽകൃഷി വ്യാപകമാക്കാൻ ഒരുങ്ങി കതിര് കർഷകസംഘം

Share Now

നെൽകൃഷി വ്യാപകമാക്കാൻ ഒരുങ്ങി കതിര് കർഷകസംഘം . സംസ്ഥാനത്ത് മഹാത്മാ പുരസ്കാരം നേടിയ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് പഞ്ചായത്തിന്റെയും കർഷക സംഘത്തിന്റെയും കൃഷി ഭവൻ്റെയും നേതൃത്വത്തിൽ നെൽകൃഷി വ്യാപകമാക്കാൻ ഒരുങ്ങുന്നത്. നെൽകൃഷി ആരംഭിച്ച ആദ്യ തവണ പരാജയപ്പെട്ടു എങ്കിലും ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. കതിര് കർഷക സംഘത്തിലെ പതിമൂന്നോളം അംഗങ്ങൾ ചേർന്നാണ് വർഷങ്ങളായി തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയത്. തുറന്ന ജയിലിനോട് അടുത്തു കിടക്കുന്ന സ്ഥലം ആയതിനാൽ കാട്ടുപന്നി ,മ്ലാവ്,മയിൽ എന്നിവയുടെ ആക്രമണത്തെ പ്രതിരോധിച്ച് ആണ് സമൃദ്ധമായി നെൽകൃഷി നടത്തി വിജയിച്ചത്.

കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ ഇവർ സോളാർ ചുറ്റുവേലിയും, രാത്രികാലങ്ങളിൽ വന്യജീവികളുടെ ആക്രമണമായതിനാൽ കർഷകർ കൃഷിയിടത്തിൽ കാവൽ കിടന്നു സുരക്ഷാ ഒരുക്കിയാണ് നെൽ സമൃദ്ധമായി വിളയിച്ചെടുത്തത്.ഇനി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി പ്രദേശമാകെ നെൽകൃഷി വ്യാപകമാക്കാൻ ആണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത്രയും വന്യജീവികളെ അതിജീവിച്ച് നല്ല രീതിയിൽ കൃഷിയിറക്കി നൂറുമേനി കൊയ്ത കർക്ഷക സംഘ അംഗങ്ങൾ നെൽകൃഷി കൂടാതെ വിവിധയിനം പച്ചക്കറി കൃഷിയും ഇറക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള വിവിധയിനം പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ചാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് മഹാത്മാ പുരസ്കാരത്തിന് അർഹത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കട കുളതുമ്മൽ എൽ പി സ്കൂളിന് മുന്നിലെ ചവർ കൂനക്ക് തീപിടിച്ചു
Next post നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു