കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി എം എൽ എയും പഞ്ചായത്തു പ്രസിഡന്റും
പൂവച്ചൽ: നഷ്ട്ടമായ നെൽകൃഷിയെ തിരികെപ്പിടിക്കാൻ രണ്ടു പതിറ്റാണ്ടിനു ശേഷം പൂവച്ചൽ ഏലായിൽ ഞാറു നട്ടു . പൂവച്ചൽ ഗ്രാമ പഞ്ചായത്തും ക്യഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഞാറു നടീൽ അരുവിക്കര എം എൽ എ ജി സ്റ്റീഫൻ ഞാറു നാട്ടു ഉദ്‌ഘാടനം ചെയ്തു. എം എൽ യ്ക്ക് ഒപ്പം പഞ്ചായത്തു പ്രസിഡണ്ട് സനൽകുമാറും കൈലി മടക്കി കുത്തി ബനിയനും തലേൽ കെട്ടുമായി ചേറിലിറങ്ങി. പഞ്ചായത്തു അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും ഇവർക്കൊപ്പം ഞാറു നാടാൻ ചേറിലേക്കിറങ്ങി. അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയുണർത്തി ഞാറു നടീൽ ആഘോഷമാക്കി.
ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് മുൻമ്പ് കർഷകർ നെൽക്യഷി അവസാനിപ്പിച്ച ആനാകോട് ഏലായിൽ ആയിരുന്നു പഞ്ചായത്തിന്റേയും ക്യഷിഭവന്റേയും ആഭിമുഖ്യത്തിൽ പോയ കാലം തിരികെ പിടിക്കാനുള്ള പ്രവർത്തനം നടന്നത്. വിള നഷ്ടവും വില നഷ്ടവും കാരണം കർഷകർ നെൽക്യഷി തന്നെ ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്ക് കടക്കുകയും പാടമെല്ലാം അസ്തമിച്ച നിലയിലായിരുന്നു. രാജ്യത്ത് നെല്ലിന് ഏറ്റവും ഉയർന്ന താങ്ങ് വില പ്രഖ്യാപിച്ചതുൾപ്പെടെ കർഷകർക്ക് ആശ്വാസം നൽകുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുകയാണ് .ഇതിന്റെ ഭാഗമായി തന്നെ പലയിടങ്ങളിലും നെൽകൃഷി ഉൾപ്പടെ ആരംഭിച്ചു കർഷകർ ക്യഷിഭൂമിയിലേക്ക് തിരിച്ച് വന്ന് തുടങ്ങിയിട്ടുണ്ട്. ഈ നാളുകളിൽ തന്നെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.എന്ന് ഉദ്‌ഘാടകനായ എം എൽ എ ജി സ്റ്റീഫൻ പറഞ്ഞു.പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെ കൂടാതെ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ക്യഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.