ദിനവും ഒരുരൂപ..ഒരുമ’ സഹായ പദ്ധതിക്ക് ഡെയിൽ വ്യൂയിൽ തുടക്കം
വിളപ്പിൽശാല : വിദ്യാർത്ഥികളുടെ സാമൂഹിക ബോധം വളർത്തിയെടുത്തു നാടിന് നന്മ ചെയ്യുന്നതിന്റെ ഭാഗമായി ഡെയിൽ വ്യൂ ഗ്രൂപ്പിന്റെ കീഴിലുള്ള ഡെയിൽ വ്യൂ കോളേജ് ഓഫ് ഫാർമസി ആൻഡ് റീസർച് സെന്ററിൽ ഒരുമ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരു വിദ്യാർത്ഥി ദിവസം ഒരു രൂപ സ്വരൂപിക്കുന്ന പദ്ധതിയാണ് ഒരുമ. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ പഠന സഹായം, വിധവ പെൻഷൻ, മറ്റ് സഹായ പദ്ധതികൾ നടപ്പിലാക്കുന്നു. മാസത്തിൽ ഒരു ചാരിറ്റി പ്രവർത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഒരുമ പദ്ധതി ഡെയിൽ വ്യൂ ഗ്രൂപ്പ് ഡയറക്ടർ ഡിപിൻ ദാസ് കോളേജ് അംഗണത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മനോജ് കുമാർ കോളേജ് ചെയർമാൻ ഡീന ദാസ് കോളേജ് എം. ഡി യും സി. ഇ. ഒ യുമായ ഷൈജു ഡേവിഡ് ആൽഫി, സെക്കൻഡ് സെമെസ്റ്റർ ബി. ഫാം വിദ്യാർത്ഥി ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
More Stories
20 ലക്ഷം അയ്യപ്പഭക്തര്‍ക്ക് അന്നദാനം; ന്യൂറോ സര്‍ജന്‍മാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം; തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ശബരിമല
ശബരിമലയില്‍ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 1994 ല്‍ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂര്‍ണമായും പുനര്‍ നവീകരിക്കുകയാണ്....
‘തെറ്റായ വാർത്ത, പുറത്ത് വന്നത് താൻ എഴുതാത്ത കാര്യങ്ങൾ’; ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇപി
ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ...
പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കേണ്ടന്ന് ഹൈക്കോടതി. പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എസ്പി സുജിത്ത് ദാസ് ഉൾപ്പെടെയുള്ളവർക്കെതിരായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്....
വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. ചേലക്കരയില്‍ യു ആര് പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ...
‘വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും’; നിലപാടറിയിച്ച് പി പി ദിവ്യ
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് പി പി ദിവ്യ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ...
വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി
വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ്...