December 9, 2024

അനുപമ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് കൊല്ലത്ത് നടത്തിയ പ്രതികരണം

Share Now

മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അറിഞ്ഞുകൊണ്ടു നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലേക്ക് കടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അമ്മ കുഞ്ഞിനെ അന്വേഷിച്ചുകൊണ്ട് നടക്കുന്നു എന്നറിഞ്ഞിട്ടും നടത്തിയ മനുഷ്യക്കടത്താണിത്. ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രി മൗനം ആയുധമാക്കി മാറ്റുകയാണ്. മുല്ലപ്പെരിയാര്‍, അനുപമ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ ചുണ്ടനക്കിയിട്ടില്ല.ഇനിയെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മറ്റൊരു കുട്ടിയുടെ ഡി.എന്‍.എ പരിശോധിച്ച് അനുപമയെ കബളിപ്പിക്കാനാണ് ശിശുക്ഷേമ സമിതിയും സി.ഡബ്ല്യു.സിയും ആദ്യം ശ്രമിച്ചത്. അമ്മ കുഞ്ഞിനെ അന്വേഷിച്ചെത്തിയ ഓഗസ്റ്റ് 11 ന് ശേഷം ഓഗസ്റ്റ് 16 ന് കുഞ്ഞിന്റെ ദത്ത് സ്ഥിരപ്പെടുത്താന്‍ കോടതിയെ സമീപിച്ചു. ഇത് നിയമവിരുദ്ധമാണ്. പാര്‍ട്ടിയാണ് കോടതി, പാര്‍ട്ടിയാണ് ശിശുക്ഷേമ സമിതി, പാര്‍ട്ടിയാണ് സി.ഡബ്ല്യു.സി എന്നാണ് പറയുന്നത്. എല്ലാം പാര്‍ട്ടി തീരുമാനിക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ? കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖമാണ് പ്രതിപക്ഷം മുന്നോട്ടുകൊണ്ടുവന്നത്. ഞങ്ങള്‍ പറഞ്ഞിരുന്ന മുഴുവന്‍ കാര്യങ്ങളും നിയമപരമായും വസ്തുതാപരമായും ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം വ്യാഴാഴ്ച
Next post പ്രസിഡന്‍റിനെതിരെ    അവിശ്വാസ പ്രമേയ നോട്ടീസ് നൽകി