December 9, 2024

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ മൂന്നിന്

Share Now

കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ മൂന്നിന് നടക്കും.

പരാതികള്‍ നവംബര്‍ 20 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ധനവില വര്‍ധനവിനെതിരേ 280 കേന്ദ്രങ്ങളില്‍ സമരം; കെ സുധാകരന്‍ എംപി
Next post ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് ദൂതരായി പൊലീസുകാർ യുവാവിന് രക്ഷകരായി.