January 16, 2025

മദ്യത്തിന് പകരം സാനിറ്റൈസർ.ചികിത്സയിലിരുന്ന ആൾ മരിച്ചു.

Share Now


വിളപ്പിൽശാല:

മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിൽസയിലായിരുന്ന പേയാട് പരമേശ്വര
വിലാസത്തിൽ ബി.മോഹനൻനായർ(60) മരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ
വെന്റിലേറ്ററിലായിരുന്നു മോഹനൻ നായർ ഞായറാഴ്ച രാവിലെ 6.58 നാണ് മരിച്ചത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആണ് മോഹനൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മോഹനൻനായരുടെ മുറിയിൽ നിരവധി സാനിറ്റൈസർ കുപ്പികൾ കണ്ടതിനെ തുടർന്നാണ് വീട്ടുകാരും ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.കൂലി
പണിക്കാരനായ മോഹനൻനായർ സാനിറ്റൈസർ കഴിച്ചതാണ് മരണത്തിന് കാരണ മെന്ന് ഭാര്യ രമ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയിട്ടുണ്ട്.
മോഹനൻനായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽകോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.മക്കൾ :
രമ്യ,ലക്ഷ്മി.മരുമക്കൾ : രമേഷ്,അരുൺ.

Leave a Reply

Your email address will not be published. Required fields are marked *

Previous post മികവിന്റെ സൗഹൃദവട്ടം സംഘടിപ്പിച്ചു.
Next post സ്പിരിറ്റും വെള്ളവും കളറും ചേർത്ത മിശ്രിതവും സാനിറ്റൈസ്ർ എന്ന പേരിൽ സുലഭമെന്നു ആക്ഷേപം.