December 13, 2024

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു

Share Now

തിരുവനന്തപുരം: നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു.
സെൻട്രൽ ഭാരത് സേവക് സമാജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി ആൻഡ് ക്ലിനിക്കൽ റിസർച്ച്, ഡിഫൻസ് ട്രെയിനിങ് അക്കാഡമി, അക്കാദമി ഫോർ മൗണ്ടൈനിയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ്, ജെ.പി കോളേജ് ഓഫ് എൻജിനീയറിങ്, സിറിക്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ്, ക്ലിൻ ബയോകെയർ ടെക്നോളജി, സിഎൻകെ ഡിജിറ്റൽ ലാൻഡ് സർവേ തുടങ്ങി വിവിധ കമ്പനികളുമായി സാങ്കേതിക, നൈപുണ്യ, വൈധ്യഗ്ദ്ധ കൈമാറ്റത്തിനായുള്ള ധാരണാപത്രമാണ് ഒപ്പിട്ടത്.

നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാഗർകോവിൽ എൻ സി സി 11 ടി എൻ ബെറ്റാലിയൺ ലെഫ്റ്റനന്റ് കേണൽ അൻസാർ.എം മുഖ്യാതിഥിയായിരുന്നു. നിംസ് എം ഡി എം.എസ്. ഫൈസൽ ഖാൻ , ഡോ. ആർ.പെരുമാൾ സ്വാമി , ഡോ.എ. കെ.കുമാരഗുരു, ഡോ.പി. തിരുമാൽവലവൻ, ഡോ.കെ.എ. ജനാർദ്ദനൻ,ഡോ. എ ഷാജിൻ നർഗുണം, നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജൂക്കേഷൻ ഡിഫെൻസ് ട്രെയിനിങ് അക്കാഡമി കേണൽ ജയകുമാർ,
ഡോ. ജെ.പി ജയൻ, ഡോ.എം. മുരുഗൻ, വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെൽകൃഷി വ്യാപകമാക്കാൻ ഒരുങ്ങി കതിര് കർഷകസംഘം
Next post എൽപിജിഎസ് സ്കൂളിൽ ശിലാസ്ഥാപനം